1997ൽ രജനികാന്തിനെ നായകനാക്കി മമ്മൂട്ടി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ലോഹിതദാസിന്റെ “ഭൂതക്കണ്ണാടി” !! മമ്മൂട്ടിയുടെ ആ സ്വപ്നം എന്തുകൊണ്ട് പിന്നീട് നടന്നില്ല ??

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്യാൻ അതിയായി ആഗ്രഹിച്ചിരുന്നു.ആ സിനിമയിൽ നായകനായി മമ്മൂട്ടി മനസ്സിൽ കണ്ടത് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ സാക്ഷാൽ രജനികാന്തിനെ ആയിരുന്നു.മമ്മൂട്ടി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ഇതിഹാസ ചലച്ചിത്രകാരൻ എ.കെ.ലോഹിതദാസ് എഴുതിയ ‘ഭൂതക്കണ്ണാടി’ ആയിരുന്നു. 1997ൽ ലോഹിതദാസ് ഭൂതകണ്ണാടി യുടെ കഥ മമ്മൂട്ടിയോട് പറയുമ്പോഴാണ് മമ്മൂട്ടിക്ക് ഈ സിനിമ തനിക്ക് സംവിധാനം ചെയ്യണം എന്ന മോഹം ഉദിക്കുകയും അതിനുവേണ്ടി അദ്ദേഹം ശ്രമങ്ങൾ നടത്തുകയും ചെയ്തത്.അന്ന് ഈ സിനിമയുടെ കഥയും മറ്റു മമ്മൂട്ടി തന്നെ നേരിട്ട് പോയി രജനീകാന്തിനോട് സംസാരിച്ചതുമാണ്.ആദ്യം വളരെ താൽപര്യം കാണിച്ച രജനീകാന്തിന് പിന്നീട് ഇതേക്കുറിച്ച് വലിയ സംസാരങ്ങൾ ഒന്നും കാണാത്തത് കൊണ്ട് മമ്മൂട്ടി പിന്നീടങ്ങോട്ട് രജനീകാന്തിനെ ആശ്രയിച്ചല്ല.അദ്ദേഹം തന്റെ സംവിധാന മോഹം ഉപേക്ഷിച്ച് ഭൂതക്കണ്ണാടി എന്ന സിനിമയിൽ നായകനായി അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. ‘ഭൂതക്കണ്ണാടി: എന്ന സിനിമയിലൂടെ ലോഹിതദാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞതും ചരിത്രമാണ്.ലോഹിതദാസ് തിരക്കഥയ്ക്കൊപ്പം സംവിധാനവും ചെയ്തു തുടങ്ങിയത് മമ്മൂട്ടിയെ നായകനാക്കി ചെയ്ത ഭൂതകണ്ണാടി മുതലായിരുന്നു.’വിദ്യാധരൻ എന്ന ഘടികാര പണിക്കാരന് തന്റെ കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ അയാൾ ആകെ മാനസികമായി തളരുന്ന കഥ’ പറയുന്ന ഭൂതക്കണ്ണാടി എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ലോഹിതദാസിനു 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. മാത്രമല്ല ഈ ചിത്രത്തിലെ വിദ്യാധരൻ എന്ന കഥാപാത്രമായുള്ള അസാമാന്യ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും മമ്മൂട്ടി അഭിമുഖങ്ങളിൽ പറയുമായിരുന്നു ‘അന്ന് ഭൂതക്കണ്ണാടിയിലൂടെ താനൊരു സംവിധായകനായിരുന്നെങ്കിൽ?? ഭൂതക്കണ്ണാടിയിലെ ആ നായകകഥാപാത്രം രജനീകാന്ത് അഭിനയിച്ചിരുന്നെങ്കിൽ?? അതെല്ലാം എങ്ങനെ ഉണ്ടാകുമായിരുന്നു?? ലോഹിതദാസിനെ തിരക്കഥയിൽ മമ്മൂട്ടി സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിക്കുന്ന ഭൂതക്കണ്ണാടി എന്ന ആ സ്വപ്ന ചിത്രം കാണാനുള്ള യോഗം പ്രേക്ഷകർക്ക് ലഭിച്ചില്ല. അത്ര തന്നെ !