“കുരുന്നിന്‌ മമ്മൂട്ടിയുടെ വാത്സല്യം” ; ഗൗരവകരമായ പ്രസംഗ വേളയിൽ “മമ്മൂക്കാ..” എന്ന് നോഹയുടെ വിളി, പ്രസംഗം നിർത്തി “എന്തോ” എന്ന് വാത്സല്യത്തോടെ വിളികേട്ട് മമ്മൂട്ടി ! #വീഡിയോ #വൈറൽ

മലയാള സിനിമയുടെ അഭിമാന താരകം മെഗാസ്റ്റാർ മമ്മൂട്ടി അനുദിനം സാമൂഹിക സേവന മേഖലകളിൽ കൂടുതൽ സജീവ സാന്നിധ്യം ആകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.മമ്മൂട്ടിയുടെ സാമൂഹികപ്രതിബദ്ധത തെളിയിക്കുന്ന ഓരോ പദ്ധതികളും ഓരോന്നായി നടപ്പാക്കിവരികയാണ്.അദ്ദേഹം നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംരംഭമാണ് കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍.ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷം കൊച്ചിയില്‍ കഴിഞ്ഞദിവസം അരങ്ങേറിയിരുന്നു. മമ്മൂട്ടിയുടെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങ് പ്രധാനമായും ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള സേവന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ് സംഘടിപ്പിച്ചത്.ഈ ചടങ്ങിൽ വളരെ അവിചാരിതമായി സംഭവിച്ച ഏറ്റവും മനോഹരമായ ഒരു നിമിഷവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.മമ്മൂട്ടിയുടെ വളരെ ഗൗരവം നിറഞ്ഞ പ്രസംഗത്തിനിടയിൽ സദസ്സിലുണ്ടായിരുന്ന ഒരു പൊന്നോമന ‘മമ്മൂക്കാ’ എന്ന് ഉച്ചത്തിൽ വിളിക്കുകയുണ്ടായി.തന്റെ ഗൗരവകരമായ സംഭാഷണങ്ങൾക്കിടയിൽ ഈ കുരുന്നിന്റെ വിളി കേട്ടതും മമ്മൂട്ടി ‘എന്തോ’ എന്ന വിളി കേൾക്കുകയും ചെയ്തു.ഈ ഈ നിമിഷം അവിടെ മമ്മൂട്ടി അടക്കം എല്ലാവരിലും ചിരി നിറച്ചു.അത് സദസ്സിന്റെ ഹൃദയം തൊട്ട നിമിഷമായി മാറുകയും ചെയ്തു.ഒന്ന് വിളിച്ചപ്പോൾ തന്നെ മമ്മൂട്ടി വാത്സല്യത്തോടെ വിളികേട്ട ആ കുരുന്ന് മമ്മൂട്ടിയുടെ തന്നെ കടുത്ത ആരാധകനായ റോബർട്ട് ജിൻസിന്റെ മകൻ നോഹയാണ്.ചടങ്ങിനുശേഷം മമ്മൂട്ടി തന്നെ നേരിട്ട് പോയി കുഞ്ഞിനെ കാണുകയും വാത്സല്യ നിമിഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ഈ ചടങ്ങിന് ഒപ്പംതന്നെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷവും വളരെ ലളിതമായ രീതിയിൽ കൊണ്ടാടിയത് കാണികൾക്ക് നവ്യാനുഭവമായിതീർന്നു.

‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പത്താം വാർഷികആഘോഷം കൊച്ചിയിൽ നടന്നു. ഇതോടൊപ്പം ‘പുകലപ്പാറ’ യിൽ വനമേഖലയിൽ താമസിക്കുന്നവർക്കായുള്ള ടെലി മെഡിസിൻ യൂണിറ്റും ക്യാൻസർ പരിശോധന ക്യാമ്പെയിനും തുടക്കമായി’ .- ചടങ്ങിന്റെ ഹൈലൈറ്റ് വിഡിയോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.പത്ത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരംഭിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മൂന്നാര്‍ മറയൂര്‍ കമ്മാളന്‍കുടി ആദിവാസി കോളനിയിലെ തലൈവര്‍ ഗുരുസ്വാമിയാണ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.