ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം റിലീസ് ചെയുന്നത് ഒരേ സമയം !! മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ വൈഡ് റിലീസിന് മാമാങ്കം !! #Milestone


മെഗാസ്റ്റാർ മമ്മൂട്ടി ചരിത്ര നായകൻ ആവുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ മലയാളം കണ്ട ഏറ്റവും വലിയ വൈഡ് റിലീസിന് ഒരുങ്ങുന്നു. സാമൂതിരി അടിച്ചമർത്തലുകൾക്കെതിരെ ചാവേറുകളുടെ വീര പോരാട്ട ചരിത്രത്തെ ആസ്പദമാക്കി വമ്പൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചലച്ചിത്രമാണ് മാമാങ്കം. ഈ ചിത്രം അഞ്ച് ഭാഷകളിൽ ഒരേസമയം പ്രദർശിപ്പിക്കാൻ ആണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്,  ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ മാമാങ്കം റിലീസ് ഒരുപോലെ ചെയ്യുമെന്നാണ് വിവരം. 2019 ഒക്ടോബർ – നവംബർ മാസത്തിലാണ് മാമാങ്കം തിയറ്ററുകളിൽ റിലീസ് ചെയ്യുക. മാമാങ്കം ചിത്രീകരണം പൂർത്തിയാക്കി മറ്റു പോസ്റ്റ്‌ പ്രോഡക്ഷൻ വർക്കുകളും അവസാനിക്കുകയാണ്.മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത് ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. അവസാനമായി പുറത്തുവന്ന ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ പുറത്തുവന്നിരുന്നു. ആരാധകർ അതു ഏറെ ആവേശത്തോടെ എതിരേറ്റിരുന്നു.

മെഗാതാരം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. അവർ പറയുന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകം മൊത്തത്തിൽ മാമാങ്കം പ്രൊമോഷൻ നടക്കും എന്നാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കും എന്നും അവർ പറയുകയാണ്. മാമാങ്കം എന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങൾക്ക്.

” സിനിമയുടെ പ്രമോഷൻ പരിപാടികൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഭൂരിഭാഗം എല്ലായിടത്തും നടക്കും. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളൂ ഡബ്ബിങ് തുടങ്ങി മറ്റു ജോലികൾ ആരംഭിക്കുവാൻ പോകുന്നതേയുള്ളൂ : നിർമ്മാതാവ് പറഞ്ഞു.

This site is protected by wp-copyrightpro.com