“The Historic Battle Begins” ; ചരിത്രപുരുഷനായി അങ്കത്തട്ടിൽ 68ക്കാരൻ മമ്മൂട്ടി ! കോളിളക്കം സൃഷ്ടിച്ച് മാമാങ്കം ഗ്രാഫിക് ടീസർ ! #Trending

മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഇതിഹാസ ചലച്ചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക് ടീസർ പുറത്തുവന്നു.രാജാക്കന്മാരുടെ അധിനിവേശത്തിനു എതിരെ പോരാടിയ ചാവേറുകളുടെ കഥപറയുന്ന ചിത്രത്തിന്റെ സംഗ്രഹം പറഞ്ഞുകൊണ്ടാണ് ഗ്രാഫിക് ടീസർ പുരോഗമിക്കുന്നത്.ധീരതയോടെ പോരാട്ടങ്ങളിൽ കത്തി ജ്വലിച്ച് ഒരു ബാലനെയും ഉണ്ണി മുകുന്ദൻ അടക്കമുള്ള പോരാളികളെയും ടീസറിൽ കാണിക്കുന്നുണ്ട്.ടീസറിന്റെ ഏറ്റവും അവസാന ഭാഗത്താണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എൻട്രി.10 വർഷങ്ങൾക്ക് മുൻപ് പഴശ്ശിരാജയുടെ പ്രഭാവം എന്തായിരുന്നു അതിനേക്കാൾ ഇരട്ടിയായിരിക്കും ഇത്തവണ മാമാങ്കം സൃഷ്ടിക്കാൻ പോകുന്നത് എന്നാണ് ആരാധകർ പറയുന്നത്.ഗ്രാഫിക് ടീസർ കൂടി ഇറങ്ങിയതോടെ ആരാധകർ ഏറെ ആവേശോജ്വലമായ ആണ് മാമാങ്കം എന്ന ബ്രഹ്മാണ്ട സിനിമയ്ക്കുവേണ്ടി ഇപ്പോൾ കാത്തിരിക്കുന്നത്. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ, ദാ ഇപ്പോ,”മാമാങ്കം” സിനിമകൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ മമ്മൂട്ടി എന്ന നടൻ മാത്രമേ മലയാള സിനിമയിലുള്ള എന്നതിന് നേർസാക്ഷ്യം ആവുകയാണ് കാലം.ഒരു വടക്കൻ വീരഗാഥയ്ക്കും, പഴശ്ശിരാജയ്ക്കും ശേഷം കേരളത്തിന്റെ ചരിത്രം പറയുന്ന മറ്റൊരു മഹാ ഇതിഹാസ ചലച്ചിത്ര കാവ്യമായ മാമാങ്കം തിരശീലയില്‍ എത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.ഏതായാലും മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസ് ആയിരിക്കും മാമാങ്കം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിർമിക്കുന്ന മാമാങ്കം എം പദ്മകുമാർ സംവിധാനം ചെയ്തു അണിയിച്ചൊരുക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒക്ടോബർ – നവംബർ മാസങ്ങളിൽ ഒന്നിൽ ഉറപ്പായും റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള നിഗമനങ്ങൾ.

ആരാധകരെ ഒന്നടങ്കം ത്രസിപ്പിച്ച മമ്മൂട്ടിയുടെ മാമാങ്കം ഗ്രാഫിക് ടീസർ ഇതാ..