സൂപ്പര്‍സ്റ്റാറുകളെല്ലാം അങ്കത്തട്ടില്‍…!! ക്രിസ്മസിന് ബോക്‌സ് ഓഫീസില്‍ പൊടിപാറും; ഡിസംബറിലേക്ക് റിലീസ് ഫിക്‌സ് ചെയ്തു നിര്‍മ്മാതാക്കള്‍

തീയ്യേറ്റുകള്‍ പൂരപ്പറമ്പാക്കി ഓണം കടന്നു പോയി. എങ്കിലും റിലീസ് ചെയ്ത ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ തകര്‍ത്തോടുകയാണ്. ഇനി ഇത്തരം ഒരു രംഗം കാണാന്‍ അടുത്ത ക്രിസ്മസ് വരെ കാത്തിരിക്കണം. ക്രിസ്മസിനായിട്ടുള്ള റിലീസുകള്‍ നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. തീര്‍ച്ചയായും ഒരു വമ്പന്‍ പോരാട്ടം തന്നെ ഇക്കുറി ക്രിസ്മസിന് നടക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാണ്. ഓണത്തിന് ലാലേട്ടന്‍ മാത്രമെ ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്മസിന് മമ്മൂക്കയും അംഗതട്ടില്‍ ഇറങ്ങുന്നുണ്ട്.

ഷൈലോക്ക്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് മസാല ചിത്രം. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് എത്തുന്നത് രണ്ടുകല്‍പ്പിച്ചെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടേതായി ഇതിനോടകം പുറത്തിറങ്ങിയ സ്റ്റില്ലുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ബിഗ്ര ബ്രദര്‍

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ധിഖ് -മോഹന്‍ലാല്‍ കൊമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം. എല്ലാ ചേരുവകളോടുമൊത്തുള്ള ചിത്രമായിരിക്കും ബിഗ് ബ്രദറെന്നതില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല.ഏറെ നാളുകള്‍ക്ക് ശേഷം എത്തുന്ന സിദ്ധിഖ് ചിത്രം എന്ന നിലയിലും സിനിമയ്ക്കായി കാത്തിരിക്കുന്നവരുണ്ട്.

ട്രാന്‍സ്

ഒരുപക്ഷേ മലയാളികള്‍ ഇത്രയും കാത്തിരുന്ന വേറെ ചിത്രമില്ല. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം. പുറത്തുവിട്ടിരിക്കുന്ന ഫസ്റ്റ് ലുക്കോടെ കിളിപോയി ഇരിക്കുകയാണ് ആരാധകര്‍. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നു എന്നതാണ് പടത്തിന്റെ ഹൈലൈറ്റ്. അമല്‍ നീരദാണ് നിര്‍മ്മാണം.

മൈ സാന്റ

ദിലീപിന്റെ മൈ സാന്റയാണ് അടുത്തത്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിനുള്ള ഒരു വിരുന്ന തന്നെയാകുമെന്നാണ് പ്രതീക്ഷ. ഏറെ നാളുകള്‍ക്ക് ശേഷം തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ തിരികെയെത്തുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

ഡ്രൈവിംഗ് ലൈസന്‍സ്

പൃഥ്വിരാജ് നായകനാകുന്ന ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ചെയ്യുന്നത് ലാല്‍ ജൂനിയറാണ്. സുരാജ് വെഞ്ഞാറംമൂട് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണ്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.