പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരു മമ്മൂട്ടി ചിത്രമോ…?? പുതിയ സൂചനകൾ നൽകിക്കൊണ്ട് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു !! ആവേശത്തോടെ മമ്മൂട്ടി ആരാധകർ !!

മലയാളക്കരയാകെ ഇന്ന് മമ്മൂട്ടി എന്ന മഹാനടന്റെ ജന്മദിനം ആഘോഷിച്ചു വരികയാണ്.മറ്റ് സൂപ്പർതാരങ്ങളും പ്രമുഖ വ്യക്തികളും സാധാരണക്കാരും അടങ്ങുന്ന വലിയൊരു സമൂഹമാണ് മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷിക്കുന്നത്.സിനിമാ മേഖലയിൽ നിരവധിപേർ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ടെങ്കിലും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ നടത്തിയ ആശംസ കുറുപ്പ് ഏറെ ശ്രദ്ധേയമാകുന്നു.പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ചെറിയ കുറിപ്പ് എഴുതിയത്.തുറന്ന രീതിയിലുള്ള ആശംസകൾ ആണെങ്കിലും ആശംസകുറിപ്പിനുള്ളിൽ നിഗൂഢമായ എന്തോ ഒരു രഹസ്യം ഒളിച്ചിരിക്കുന്ന പോലെ തോന്നിപ്പിക്കും വിധമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.പൃഥ്വിരാജിന്റെ ഈ ഫേസ്ബുക്ക് കുറുപ്പിന് മണിക്കൂറുകൾക്കുള്ളിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.വെറും ആശംസ മാത്രമല്ല മമ്മൂട്ടി എന്ന നടനിൽ നിന്നും കൂടുതലായി വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള വലിയ പ്രതീക്ഷകൾ നൽകി കൊണ്ടാണ് അദ്ദേഹത്തെ ഫേസ്ബുക്ക് ചെറിയ കുറിപ്പ് പൂർത്തിയാകുന്നത്. “ലോകം മുഴുവൻ അങ്ങയുടെ മികവ് കണ്ടുകഴിഞ്ഞു എന്നാൽ എനിക്ക് അറിയാം, ഞങ്ങൾക്കറിയാം കൂടുതൽ മികച്ചത് ഇനിയും വരാൻ പോകുന്നതേയുള്ളൂ എന്ന് “പൃഥ്വിരാജിന്റെ ഈ കുറിപ്പ് മമ്മൂട്ടി ആരാധകരിൽ വലിയ രീതിയിലുള്ള ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.വലിയ രീതിയിലുള്ള ഊഹാപോഹങ്ങളും ചർച്ചകളും കണക്കുകൂട്ടലും ആണ് ഈ പോസ്റ്റിനെ തുടർന്ന് ഇപ്പോൾ ആരാധകർക്കിടയിൽ നിലനിൽക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ നടനവിസ്മയം മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്.ലൂസിഫർ എന്ന ആ ചിത്രം മലയാളക്കര കണ്ട ഏറ്റവും വലിയ വിജയമായി മാറിയതിനു ശേഷം പൃഥ്വിരാജ് നേരിട്ട ഏറ്റവും വലിയ ചോദ്യമാന്നാണ് മമ്മൂട്ടിയുമായുള്ള ഒരു ചിത്രം എന്നാണെന്നുള്ളത്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിനു വേണ്ടി ആരാധകർക്കിടയിൽ ചെറിയ രീതിയിൽ ഒരു കാത്തിരിപ്പുണ്ട്. അത്തരത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നവർക്ക് പൃഥ്വിരാജിന്റെ വാക്കുകൾ വലിയ പ്രത്യാശയാണ് നൽകുന്നത്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനത്തിൽ ഒരു മമ്മൂട്ടി ചിത്രം ആവും ഉണ്ടാവുക എന്ന് മമ്മൂട്ടി ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നു. മോഹൻലാലിനോട് ആരാധനയ്ക്ക് പുറമേ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ് താൻ എന്ന് വെളിപ്പെടുത്തിയിട്ടുള്ള പ്രിഥ്വിരാജിൽ നിന്നും ഒരു മികച്ച മമ്മൂട്ടി ചിത്രം ഉണ്ടാവുമെന്നും അതിനുള്ള സൂചനയായിട്ടാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പിനെ ആരാധകർ വിലയിരുത്തുന്നത്. കൂടുതലായുള്ള സ്ഥിരീകരിച്ച വാർത്തകൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള പൃഥ്വിരാജിന് വളരെ മികച്ച ഒരു മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ആരാധകർക്ക് പോലുമില്ല.

വസ്തുതകൾ ഇതൊന്നും അല്ലെങ്കിൽ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അണിയറ വിശേഷങ്ങൾ പൂർണമായും അറിയാവുന്ന പൃഥ്വിരാജ് നൽകിയിട്ടുള്ള പ്രതീക്ഷകളാണെന്നും വിലയിരുത്തുന്നു. പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും പിന്നീട് പുതിയ വിവരങ്ങളൊന്നും ലഭ്യമാകാത്ത മമ്മൂട്ടിയുടെ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അതിനെക്കുറിച്ചും ആവാം പൃഥ്വിരാജ് സൂചിപ്പിച്ചിരിക്കുന്നത് എന്നും കരുതപ്പെടുന്നു. എന്നിരുന്നാലും മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉള്ളത്. നിരവധി വലിയ മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളായി മലയാളികളെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുന്ന ഈ മെഗാസ്റ്റാർ വീണ്ടും അത് ആവർത്തിക്കും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.