ലാലേട്ടന്‍..! ആ മനുഷ്യനാണ് എന്റെ ഹീറോ..!!! മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തി ജോജു ജോര്‍ജ്ജ്‌

പൊറിഞ്ചു മറിയം എന്ന ജോഷി ചിത്രം വിജയ കൊടി പാറിച്ചുകൊണ്ട് തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ജോജു എന്ന അഭിനേതാവിന്റെ കരിയര്‍ ഗ്രാഫെടുത്താല്‍ ഈ ജോഷി ചിത്രത്തിന് ഒരല്‍പം മൂല്യം കൂടുതല്‍ ഉണ്ടാകും. കാരണം ഒരു മാസ് ആക്ഷന്‍ ഹീറോ പരിവേഷം താരത്തിന് ചാര്‍ത്തികൊടുക്കാന്‍ പൊറിഞ്ചു മറിയം ജോസ് സഹായിച്ചിട്ടുണ്ട്. താന്‍ എന്നെന്നും ഇത് ആഗ്രഹിച്ചിരുന്നുവെന്നും ജോജു തുറന്നു വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മോഹന്‍ലാലാണ് എന്റെ ഹീറോ. സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവില്‍ ജോഷി ചിത്രമായ റണ്‍ ബേബി റണ്ണില്‍ ലാലേട്ടനോട് ഡയലോഗ് പറയുന്നു ഒരു രംഗം ലഭിച്ചു. അത് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമാണെന്നും ജോജു വെളിപ്പെടുത്തി.

പൊറിഞ്ചു മറിയം ജോസ് പോലെ ഒരു മാസ് ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടു മുതല്‍ ഉണ്ട്. ജോഷി സര്‍ ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ പ്രോജക്ടിന് ഓക്കെ പറയുകയായിരുന്നുവെന്നും ജോജു പറഞ്ഞു. ചെമ്പന്‍, നൈല ഉഷ, സുധി കോപ്പ, വിജയരാഘവന്‍, രാഹുല്‍ മാധാവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.