ലുലു മാളിനെ ഇളക്കി മറിച്ച് കൊണ്ട് ജോജു ജോർജിന്റെ മാസ് എൻട്രി !! ഹാപ്പി സർദാറിന്റെ ഓഡിയോ ലോഞ്ചിന് തന്റെ ചിത്രം ‘പൊറിഞ്ചുവിനെക്കുറിച്ച് പറഞ്ഞ് കയ്യടി നേടി ജോജു ജോർജ്ജ് !!

ജനപ്രിയ താരം കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹാപ്പി സർദാറിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളിൽ വെച്ച് നടന്നു.കാളിദാസ് ജയറാം ഉൾപ്പെടെ നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം പൂമരം എന്ന ഈ ചിത്രത്തോടെ മലയാളി പ്രേക്ഷകർ ഒരു താരം എന്ന നിലയിൽ അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.വീണ്ടും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് ഹാപ്പി സർദാർ എന്ന ചിത്രത്തിലൂടെ മികച്ച ഒരു തിരിച്ചുവരവിനായി തയ്യാറെടുക്കുന്ന അദ്ദേഹം ഒരു പഞ്ചാബി യുവാവായിട്ടാണ് ചിത്രത്തിലെത്തുന്നത്.ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്.താരങ്ങളാൽ സമ്പന്നമായ സദസ്സിൽ ജോജു ജോർജ്ജ് ആയിരുന്നു മുഖ്യ അതിഥി.ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് വലിയൊരു താരമായി മാറിക്കഴിഞ്ഞിരിക്കുന്ന ജോജു ജോർജ് തന്റെ പുതിയ ചിത്രമായ പൊറിഞ്ചു മറിയം ജോസിലൂടെ നായകനിരയിൽ പുതിയൊരു സ്ഥാനം പിടിച്ചിരിക്കുകയാണ്.ലുലു മാളിലേക്ക് താരം എത്തിയതോടെ വലിയ ഹർഷാരവങ്ങളോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേറ്റത്.വേദിയിൽ ഹാപ്പി സർദാർനെക്കുറിച്ച് സംസാരിക്കാനായി ക്ഷണിക്കപ്പെട്ട അദ്ദേഹം ചിത്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയെങ്കിലും താൻ അഭിനയിച്ച ഇപ്പോൾ പ്രദർശനവിജയം തുടർന്നുകൊണ്ടിരിക്കുന്ന പൊറിഞ്ചു മറിയം ജോസഫ് എന്ന ചിത്രത്തെക്കുറിച്ച് വാചാലനാവുകയാണ് ഉണ്ടായത്.”ഇവിടെ പൊറിഞ്ചു മറിയം ജോസഫ് എന്ന സിനിമ കളിക്കുന്നുണ്ട് ഇച്ചിരി ആള് കുറവുണ്ട് എല്ലാവരും പോയി കാണണം” എന്ന് തന്റെ സ്വതസിദ്ധ ശൈലിയിൽ ജോജു പറഞ്ഞു തുടങ്ങിയപ്പോൾ ആളുകളിൽ വലിയ ചിരിപടർത്തി.ജോജുവിന്റെ ഇത്തരത്തിലുള്ള ഓരോ നർമ സംഭാഷണങ്ങളും വലിയ ഹർഷാരവത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്.ഹാപ്പി സർദാർ ടീമിന് വിജയാശംസകൾ നേർന്നു കൊണ്ട് വേദി വിട്ട അദ്ദേഹം നിരവധി നർമ്മ മുഹൂർത്തങ്ങൾ ആണ് സൃഷ്ടിച്ചത്.

ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഹാപ്പി സർദാർ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീപ്- ഗീതിക ദമ്പതിമാരാണ്.ഏവരും മികച്ച വിജയം നേടും എന്ന് വിശ്വസിക്കുന്ന ചിത്രത്തിന്റെ ഒരു കളർഫുൾ ഗാനമാണ് ലോഞ്ച് ചെയ്തത്.പഞ്ചാബിയായി കാളിദാസ് ജയറാമും മറ്റ് പുതുമുഖ നായികമാരും ശ്രീനാഥ് ഭാസിയും നിറഞ്ഞാടിയ ഗാനം ഏവർക്കും ആസ്വാദ്യകരമായിരുന്നു.നർമ്മവും കേരളത്തിന്റെ സൗന്ദര്യവും ഒരുപോലെ ആവിഷ്കരിച്ചിരിക്കുന്ന ഹാപ്പി സർദാർ എന്ന ചിത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെയുള്ള ഒരു യാത്രയിലൂടെയാണ് കഥ പറയുന്നത്.ഗംഭീരമായ രീതിയിൽ ഉള്ള ഓഡിയോ ലോഞ്ച് കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.