“ഇതുവരെയുള്ള അവാര്‍ഡുകള്‍ കുമ്പളങ്ങി നൈറ്റ്‌സ് കൊണ്ടുപോയെങ്കില്‍, ഇനിയുള്ള അവാര്‍ഡുകള്‍ കൊണ്ടു പോകുന്നത് വലിയ പെരുന്നാളായിരിക്കും”- ഷെയിന്‍ ചിത്രത്തിനെപ്പറ്റിയുള്ള പ്രതീക്ഷകള്‍ തുറന്നുപറഞ്ഞു ജോജു

ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രം വലിയ പെരുന്നാളിനെപ്പറ്റി വലിയ പ്രതീക്ഷകള്‍ നല്‍കിയ നടന്‍ ജോജു ജോര്‍ജ്ജ്. ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ചിത്രം കുമ്പളിങ്ങിയാണെങ്കില്‍ ഇനി ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഷെയിനിന്റെ തന്നെ വലിയ പെരുന്നാളായിരിക്കുമെന്ന് ജോജു പറഞ്ഞു. പൊറിഞ്ചു മറിയം ജോസ് എന്ന തന്റെ സിനിമയുടെ പ്രെമോഷന് വേണ്ടി ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത.്

ഇനിയുള്ള അവാര്‍ഡുകളെല്ലാം വലിയ പെരുന്നാള്‍ കൊണ്ടുപോകുമെന്നാണ് താന്‍ കരുതുന്നതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്ക് മൗണ്ടന്‍ ഫിലിംസിന്റെ ബാനറില്‍ മോനീഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെയിന്‍ നിഗത്തിന് ഒപ്പം ഓള്‍ ഇന്ത്യ ബാക്‌ചോദിലൂടെയും ഫില്‍ടര്‍ കോപ്പിയിലൂടെയും ശ്രദ്ധ നേടിയ ഹിമിക ബോസാണ് സിനിമയിലെ നായിക. നൃതത്തിന് വലിയ പ്രാധാന്യമുള്ള സിനിമയാണ് വലിയ പെരുന്നാള്‍.

സൗബിന്‍, ജോജു എന്നിവര്‍ സിനിമയിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. റെക്‌സ് വിജയനാണ് സംഗീതം. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനാകുന്ന ചിത്രത്തിനായുള്ള കട്ടകാത്തിരിപ്പിലാണ് ആരാധകര്‍.