കോളെജില്‍ വെച്ച് തന്നെ തേച്ച കാമുകിക്ക് സിനിമയിലെത്തിയ ശേഷം ജയസൂര്യ കൊടുത്ത മരണ മാസ് മറുപടി..!!

നടുവുളുക്കിയപ്പോള്‍ തന്നെ തേച്ച മേരിയോട് ഷാജി പാപ്പന്‍ നടത്തിയ മധുരപ്രതികാരം ആട് 2വില്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ അത്തരം ഒരു രംഗം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ഓണത്തിനോട് അനുബന്ധിച്ച് ഒരു പരിപാടിയിലാണ് ജീവിതത്തില്‍ സംഭവിച്ച രസകരമായം അനുഭവം താരം ഓര്‍ത്തെടുത്തത്. ‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന സമയത്ത് പ്രണയമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ വലിയ സാമ്പത്തികമൊന്നുമില്ല. അവളുടെയാണെങ്കില്‍ സമ്പന്ന കുടുംബം. ചെറിയൊരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സിനിമാ നടനൊക്കെയായി, വണ്ടികളൊക്കെയെടുത്തു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തില്‍ പോകുമ്പോള്‍ ഷാജി പാപ്പന്റെ മേരി എന്ന കഥാപാത്രത്തെപ്പോലെ ഇങ്ങനെ നടന്നു വരുന്നു. എന്നെയും കണ്ടു.

എന്റെ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല,? ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു,? എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്’ജയസൂര്യ പറഞ്ഞു.താന്‍ ചെന്നയുടന്‍ ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും അദ്ദേഹം പറഞ്ഞു.

This site is protected by wp-copyrightpro.com