താരദമ്പതികൾ 27 വർഷത്തെ വിവാഹജീവിതം പൂർത്തിയാകുന്നു !! കാലം സൂക്ഷിച്ചുവെച്ച 27 പ്രണയ വർഷങ്ങൾ !! താരജോഡികൾ എന്നും മോളിവുഡിന് മാതൃക…

മലയാള സിനിമയിലെ ഏറ്റവും വലിയ രീതിയിൽ അറിയപ്പെടുന്നത താര ദമ്പതികളാണ് ജയറാം-പാർവതി ദമ്പതികൾ.മലയാള സിനിമയിൽ ശോഭിച്ചു നിന്ന കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലാകുന്നതും സംഭവബഹുലമായ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് വിവാഹിതരാകുന്നതും.വിവാഹ ജീവിതം തുടങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നടൻ ജയറാം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ തന്റെ ഭാര്യ പാർവതിയോടൊത്തുള്ള ഫോട്ടോ പങ്കുവെച്ചത്. നിരവധി ആരാധകരും സിനിമാ മേഖലയിലുള്ളവരമാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.ആദ്യമായി കണ്ടുമുട്ടിയപ്പോൾ മുതൽ പ്രണയത്തിലായ ഇരുവരും ആ കാലഘട്ടത്തിൽ ആ ബന്ധം തുടരുന്നതിന് വളരെയധികം വെല്ലുവിളികൾ നേരിടുന്നു.ഇരുവരുടെയും കുടുംബാംഗങ്ങളുടെ ശക്തമായ എതിർപ്പ് ആയിരുന്നു ആ വെല്ലുവിളി.ഇരുവരുടെയും കരിയറിലെ മികച്ച കാലഘട്ടമായിരുന്നു അത് അസമയത്തുള്ള വിവാഹവും പ്രണയവും മറ്റും അവരുടെ കരിയറിനെ ബാധിക്കുമെന്ന് കരുതി ഇരുവരുടേയും കുടുംബാംഗങ്ങൾ ശക്തമായി അവരുടെ പ്രണയത്തെ എതിർക്കുകയായിരുന്നു.എന്നാൽ സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു ഇരുവരുടെയും ജീവിതത്തിൽ അരങ്ങേറിയത്.എതിർപ്പുകളെ ഒന്നിനെയും വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.വിവാഹശേഷം സിനിമ ലോകത്തിൽ നിന്നും പൂർണമായി വിടപറഞ്ഞ് പാർവതി പിന്നീട് സിനിമകളിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല.തിരിച്ചു വരവിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ സ്ഥിരം ചോദ്യം ജയറാമും പാർവ്വതിയും ഒരുപോലെ നേരിട്ടു.സിനിമയിൽ അഭിനയിക്കാൻ ഇനി താൽപര്യമില്ലെന്ന് തുറന്നുപറഞ്ഞ് പാർവതി ഉത്തമയായ ഒരു കുടുംബിനിയായി ജയറാം എന്ന നടന് പൂർണ്ണ പിന്തുണ കൊടുത്ത് വലിയ മാതൃക കാട്ടി.

ഇരുവരുടെയും മക്കളായ കാളിദാസ് ജയറാമും മാളവികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് ജയറാം സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണെങ്കിലും മാളവിക ഇതുവരെ സിനിമാ ലോകത്തേക്ക് കടന്നു വന്നിട്ടില്ല. എങ്കിലും മാളവികയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് മലയാളി പ്രേക്ഷകർ ജയറാമിനോട് നിരവധി തവണ ചോദിച്ചിട്ടുണ്ട്. സിനിമ മാളവികയ്ക്ക് താൽപര്യമുണ്ടെന്നും എന്നാൽ അത് സിനിമയിലേക്കുള്ള കടന്നുവരവ് എപ്പോൾ ആയിരിക്കുമെന്നൊന്നും പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹശേഷവും മാതൃകാപരമായ കുടുംബജീവിതം നയിക്കുന്ന ഇരുവരും ഗോസിപ്പുകോളങ്ങളിൽ നിന്നും മലയാളികളുടെ സ്ഥിരമായുള്ള അനാവശ്യ വിവാദങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞു മാറി നിന്നു. പക്വതയാർന്ന ജീവിതരീതിയാണ് ഇരുവരെയും ഒരു നിലയിൽ എത്തിച്ചത്. സാധാരണയായി വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷം ബന്ധം വേർപെടുത്തുന്ന സിനിമാതാരങ്ങളും സാധാരണക്കാരും ധാരാളമായുള്ള ഈ നാട്ടിൽ 27 വർഷം ഒരുമയോടെ ജീവിച്ച ഈ ദമ്പതികൾ കേരള സമൂഹത്തിനു തന്നെ ഉത്തമ മാതൃകയാണ്.