ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്‍..!! ഓണം വിന്നര്‍ ഇട്ടിച്ചന്‍; ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ വിജയം ആഘോഷിച്ച് ലാലേട്ടനും പിള്ളേരും

ഓണം വിന്നര്‍ ആരാണെന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ അതേസമയം മികച്ച പ്രകടനമാണ് തീയ്യേറ്ററില്‍ റിലീസ് ചെയ്ത എല്ലാ സിനമകളും കാഴ്ച്ചവെക്കുന്നത്. എല്ലാ സിനിമകളും സാമാന്യം നിലവാരം പുലര്‍ത്തുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഈ അവസരത്തില്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ സക്‌സസ് സെലിബ്രേഷന്‍ കൊണ്ടാടിയിരിക്കുകയാണ് മോഹന്‍ലാലും കൂട്ടരും. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ നടന്നത്. ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളോടൊപ്പമാണ് ലാലേട്ടന്‍ സിനിമയുടെ വിജയം ആഘോഷിച്ചത്. ലൂസിഫര്‍ എന്ന റെക്കോര്‍ഡ് ബ്രേക്കിംഗ് സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന്റെ വിജയങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടിമാണിയും ദിവസങ്ങള്‍ കൊണ്ട് പ്രവേശിച്ചിരിക്കുകയാണ്.ജിബി ജോജു എന്നിവരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രാധിക ശരത് കുമാര്‍, കെ.പി.എസ്.സി ലളിത, അജു വര്‍ഗീസ്, സിദ്ദിഖ്, സലീം കുമാര്‍, ഹണി റോസ്, ഹരീഷ് കണാരന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായഗ്രഹണം.