ചിരിപ്പിച്ചും ചിന്തിപ്പിച്ചും വൻവിജയം തീർത്ത് ഇട്ടിമാണി !! വിജയാഘോഷത്തിൽ നടനവിസ്മയം മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ആരാധകർക്കൊപ്പം പങ്കുചേർന്നപ്പോൾ…

ലൂസിഫർ തീർത്ത ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം താരരാജാവ് മോഹൻലാലിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വൻവിജയമായിരിക്കുകയാണ്.ഈ വർഷം തന്നെ വിഷുവിനോട് അനുബന്ധിച്ച് റിലീസായ ലൂസിഫർ 200 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ച് ബ്രഹ്മാണ്ട വിജയമായി മാറുകയായിരുന്നു.ഏതാനും മാസങ്ങൾക്കിപ്പുറം ഈ വർഷത്തെ രണ്ടാമത്തെ ചിത്രവുമായി എത്തിയ മോഹൻലാൽ മികച്ച മറ്റൊരു വിജയവുമായി താരരാജാവ് ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.മാസ് മസാല ചേരുവകൾ കുറവാണെങ്കിലും ആരാധകരെ വേണ്ടവിധത്തിൽ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന വിജയക്കുതിപ്പ് തുടരുന്നത്.മോഹൻലാൽ ആരാധകർക്ക് പുറമേ കുടുംബപ്രേക്ഷകരുടെ വലിയ സാന്നിധ്യം കൊണ്ട് ഇട്ടിമാണി എന്ന ചിത്രം മികച്ച കളക്ഷനോടെ പ്രദർശനം തുടരുകയാണ്.ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ ആറിനാണ് ഇട്ടിമാണി തിയേറ്ററുകളിലെത്തിയത്
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ഒട്ടും തന്നെ ആരാധകരെ നിരാശപ്പെടുത്തുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കൊണ്ട് മികച്ച അഭിപ്രായത്തോടെ വൻ വിജയമായിക്കഴിഞ്ഞിരിക്കുന്ന ഇട്ടിമാണി സാമൂഹ്യപ്രതിബദ്ധതയുള്ള ഗൗരവകരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.വൃദ്ധസദനത്തിലും, അമ്പല പറമ്പുകളിലും മറ്റും മാതാപിതാക്കന്മാരെ ഉപേക്ഷിക്കുന്ന മലയാളി സമൂഹത്തിനു മുന്നിലേക്ക് ഇട്ടിമാണി എന്ന ചിത്രം വലിയൊരു സന്ദേശമാണ് നൽകുന്നത്.ചിത്രം വലിയ വിജയം ആയതോടെ ആരാധകർക്കൊപ്പം വിജയാഘോഷത്തിൽ പങ്കുചേരുകയാണ് അണിയറ പ്രവർത്തകർ.ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി വിജയ തുടക്കം കുറിച്ച ഇട്ടിമണിയുടെ വിജയാഘോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് നടനവിസ്മയം മോഹൻലാലും.

സിനിമ ജനങ്ങൾ ഏറ്റെടുത്തതിന്റെ ആഘോഷത്തിൽ മോഹൻലാലും പങ്കു ചേരുമ്പോൾ ആരാധകർക്ക് ഇരട്ടി ആവേശമാണ് നൽകുന്നത്.ഏറെ കാലം മലയാള സിനിമയില്‍ അസോസിയേറ്റ്-അസിസ്റ്റന്റ് ഡയറക്ടേഴ്‌സായി പ്രവര്‍ത്തിച്ച ജിബി-ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചൈനയിൽ ജനിച്ച് പിന്നീട് കേരളത്തിലെ കുന്നംകുളത്തേക്ക് താമസം മാറ്റേണ്ടി വന്ന ഇട്ടിമാണിയെയും കുടുംബത്തെയും കുറിച്ചാണ് സിനിമ പറയുന്നത്.കുസൃതിയും നർമ്മവും കൊണ്ട് ഏറെ ആസ്വാദ്യകരമായ മികച്ച ഒരു ഫൺ എന്റർടൈൻമെന്റ് തന്നെയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചൈനയെ കഥാ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പോലെ ചിത്രത്തിന്റെ റിലീസിംഗ് ചൈനയിൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.വമ്പിച്ച വിജയത്തോടെ മികച്ച കളക്ഷൻ റിപ്പോർട്ട് ആണ് ചിത്രത്തെപ്പറ്റി പുറത്തുവരുന്നത്.സ്ഥിരീകരിച്ച കൂടുതൽ ഔദ്യോഗികമായ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.ലൂസിഫറിന് ശേഷവും മോഹൻലാൽ ചിത്രം വൻ വിജയമായതോടെ ആരാധകരുടെ ആവേശം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.