വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പി ഇട്ടിമാണി’ ; ലാലേട്ടന്റെ ‘മികച്ച ഫാമിലി എന്റർടൈനർ’ എന്ന് പ്രേക്ഷകർ ! ‘ഓണം വിന്നർ’ എന്ന് ആരാധകർ ! #SuperHit

നവാഗതരായ ജിബി – ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ ഇന്ന് ലോകവ്യാപകമായി ആയിരത്തിലധികം തിയേറ്ററുകളിലും ഇന്ത്യയൊട്ടാകെ നാനൂറിലധികം തീയേറ്ററുകളിലും റിലീസ് ചെയ്തിരിക്കുന്നു.ആദ്യ ഷോകൾ പിന്നിടുമ്പോൾ തന്നെ റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച പോസിറ്റീവ് അഭിപ്രായങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.’ലാലേട്ടന്റെ അസ്സൽ ഫാമിലി ചിത്രം’ എന്നാണ് ഒരേസ്വരത്തിൽ പ്രേക്ഷകർ ഇട്ടിമാണിയെ വിധിയെഴുതുന്നത്. ടീസറും ട്രെയിലറും കണ്ട് വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് ആരാധകർ അടക്കം തീയേറ്ററുകളിലേക്ക് എത്തിയതെങ്കിലും അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം കാണാവുന്ന ഒരു ഉഗ്രൻ ഫൺ ഫിൽഡ് എന്റർടൈനർ ആയി പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ മോഹൻലാൽ ചിത്രം.കഞ്ഞി പ്രതീക്ഷിച്ച് പോയവർക്ക് വിഭവ സമൃദ്ധമായ സദ്യ വിളമ്പി നൽകിയതുപോലെയൊരു അനുഭൂതിയാണ് പ്രേക്ഷർക്ക് ലഭിച്ചത്.വയസ്സായ അമ്മമാരെ നോക്കാത്ത മക്കൾ ഉള്ള ഇക്കാലത്ത് ഒരു നല്ല സാമൂഹിക സന്ദേശം കൂടി പകർന്നു നൽകിക്കൊണ്ടാണ് ‘ഇട്ടിമാണി’ പ്രേക്ഷക മനസ്സുകളിൽ ചേക്കേറുന്നത്.മാതാപിതാക്കളോടൊപ്പം തന്നെ ഈ ചിത്രം കാണണമെന്നാണ് പ്രേക്ഷക അഭിപ്രായങ്ങൾ.ഒരുപാട് നാളുകൾക്കു ശേഷം മോഹൻലാലിനെ വക ഒരു മികച്ച കോമഡി എന്റർടൈനർ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.ആദ്യദിന പ്രതികരണങ്ങളിൽ നിന്നും ഇപ്രാവശ്യത്തെ ഓണം വിന്നർ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രം ആയിരിക്കും എന്നാണ് ആരാധകരുടെ പക്ഷം.

ആശിർവാദ് സിനിമാസിന് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ നിർമ്മിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് സകുടുംബം തിയേറ്ററുകളിൽ പോയി കാണാവുന്ന നല്ലൊരു ഫാമിലി മൂവിയാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്നാണ് റിപ്പോർട്ടുകൾ.