ഇങ്ങനെ പോയാല്‍ ഇട്ടിച്ചനും അച്ഛനും ചേര്‍ന്നു പള്ളി പൊളിച്ചു ചൈനക്ക് കൊണ്ടുപോകും !!! പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാതെ ഇട്ടിമാണിയിലെ ആദ്യ വിഡിയോ ഗാനം പുറത്ത്

ചട്ടയും മുണ്ടും ഉടുത്ത് സ്റ്റേജിനു മുന്നില്‍ ആടിപാടുന്ന ലാലേട്ടന്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ആദ്യ വീഡിയോ ഗാനമായ കുഞ്ഞാടെ നിന്റെ മനസില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍ മ്യൂസിക്‌സിന്റേതാണ് സംഗീതം. ഇട്ടിച്ചന്റയും ഇടവകവികാരിയുടെയും നേതൃത്വത്തില്‍ നാട്ടില്‍ നടത്തുന്ന സാമൂഹീക സേവനമാണ് ഗാനത്തിന്റെ ഇതിവൃത്തം. സിദ്ദിഖ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, സലീം കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കുന്നു.

ശങ്കര്‍ മഹാദേവന്‍, സുള്‍ഫീഖ്, ദേവിക സൂര്യ പ്രകാശ്, വൃന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. അഡീഷണല്‍ ലിറിക്‌സ് ബിബി-എല്‍ദോസ് എന്നിവര്‍ ചേര്‍ന്നു നല്‍കിയിരിക്കുന്നു. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാര്‍ ചിത്രത്തിലെ ബൊമ്മ ബൊമ്മ എന്ന ഗാനം പുറത്തുവിട്ടിരുന്നു. ഓണത്തിനാണ് ചിത്രം റിലീസ്.