അടിപൊളി ഗായകൻ ഉല്ലാസായി ആസ്വാദകരെ കയ്യിലെടുത്ത് മെഗാസ്റ്റാർ ; ‘ഗാനഗന്ധർവ്വൻ’ ടീസർ, ട്രെയിലർ ഡേറ്റുകൾ പുറത്തുവിട്ട് രമേഷ് പിഷാരടി !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം ഗാനഗന്ധർവ്വന്റെ ടീസർ, ട്രെയിലർ ഡേറ്റുകൾ പുറത്തുവിട്ട് സംവിധായകൻ രമേഷ് പിഷാരടി. 04-09-2019 ബുധനാഴ്ച്ച ഗാനഗന്ധർവ്വൻ ടീസറും 07-09-2019-ന് ഞായറാഴ്ച്ച ട്രെയിലറും മമ്മൂട്ടി പേജിലൂടെ റിലീസ് ചെയ്യും. പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘ഗാനഗന്ധര്‍വ്വന്‍’. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും അല്ലാതെ ഗാനഗന്ധർവ്വനെ കുറിച്ച് അപ്ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിൽ മമ്മൂട്ടി ആരാധകർ ഏറെ  നിരാശയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആരാധകർ കാത്തിരുന്ന അപ്ഡേററ്റുകളുമായി രമേഷ് പിഷാരടി രംഗത്തെത്തിയിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം ആവേശത്തുന്ന ഒരു മമ്മൂട്ടി ചിത്രവും ഈ അപ്ഡേറ്റുകൾ തന്ന പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആസ്വാദകർക്ക് ഇടയിൽ നിന്ന് പാടുന്ന തകർപ്പൻ ഗായകൻ വേഷത്തിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി. അടിച്ചുപൊളി പാട്ടുകൾ പാടുന്ന ഗായകൻ കാലസദൻ ഉല്ലാസായാണ് മമ്മൂട്ടി ഗാനഗന്ധർവ്വൻ സിനിമയിൽ അഭിനയിക്കുന്നത്.ഏതായാലും മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രം ആയിരിക്കും ഗാനഗന്ധർവ്വനിലേത് എന്നൂഹിക്കാം. ഈ സിനിമയിൽ  മലയാളികളുടെ ഗാനഗന്ധർവ്വൻ യേശുദാസ്  ഒരു ഗാനം ആലപിക്കുന്നു എന്ന സവിഷേതയും ഉണ്ട്.

ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും ഈ സിനിമ എന്നാണ് സൂചനകൾ. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. നിർമ്മാണത്തിലും രമേഷ് പിഷാരടിക്ക് പങ്കുണ്ട്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ഈ മമ്മൂട്ടി ചിത്രം നിർമ്മിക്കുന്നത്.