“നിങ്ങൾ കാണുക.. why he is called genius !!” ; കുറച്ചുനേരംക്കൊണ്ട് ഏറെ രസിപ്പിച്ചും ത്രസിപ്പിച്ചും മമ്മൂട്ടിയുടെ ‘ഗാനഗന്ധർവ്വൻ’ ടീസർ എത്തി !! #Trending

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം ഗാനഗന്ധർവ്വന്റെ ടീസർ മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു.തട്ടുകടയിൽ ഓംലെറ്റ് കഴിക്കുന്ന മമ്മൂട്ടിയും ബാഗ്രൗണ്ടിൽ ഷൈജു ദാമോദരൻ ഫുട്ബോൾ വേൾഡ് കപ്പ് സമയത്ത് പറഞ്ഞ പ്രശസ്തമായ കമന്ററിയും ചേർത്താണ് ഗാനഗന്ധർവ്വൻ ടീസർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.മികച്ച പ്രതികരണങ്ങളാണ് ടീസറിന്‌ ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘ഗാനഗന്ധര്‍വ്വന്‍’.ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.അതിനുശേഷം ആരാധകർ ഏറെ കാത്തിരുന്ന ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.അടിച്ചുപൊളി പാട്ടുകൾ പാടുന്ന തകർപ്പൻ ഗായകൻ കാലസദൻ ഉല്ലാസായാണ് മമ്മൂട്ടി ഗാനഗന്ധർവ്വനിൽ എത്തുന്നത്.മമ്മൂട്ടിയോടൊപ്പം നല്ലൊരു താരനിര ചിത്രത്തിലുണ്ട്, സുരേഷ് കൃഷ്ണയും മനോജ്‌ കെ.ജയനും ഒക്കെയാണ് മറ്റു താരങ്ങൾ.ഏതായാലും മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രം ആയിരിക്കും ഗാനഗന്ധർവ്വനിലേത് എന്നൂഹിക്കാം.

ഈ സിനിമയിൽ  മലയാളികളുടെ ഗാനഗന്ധർവ്വൻ യേശുദാസ്  ഒരു ഗാനം ആലപിക്കുന്നു എന്ന സവിഷേതയും ഉണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും ഈ സിനിമ എന്നാണ് സൂചനകൾ. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. നിർമ്മാണത്തിലും രമേഷ് പിഷാരടിക്ക് പങ്കുണ്ട്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ഈ മമ്മൂട്ടി ചിത്രം നിർമ്മിക്കുന്നത്.