ഓണം വർണാഭമാക്കിക്കൊണ്ട് നാല് ചിത്രങ്ങൾ !! ആരാകും ഓണം വിന്നർ ?? മികച്ച കളക്ഷനോടെ മുന്നേറുന്ന ചിത്രങ്ങൾ ഏതൊക്കെ ?? മലയാളി പ്രേക്ഷകർ ഏറ്റെടുത്ത മികച്ച ചിത്രങ്ങൾ…

സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും മറ്റൊരു ഓണം കൂടി മലയാളികളുടെ മുന്നിൽ.ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നാല് മലയാള ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.ഓണത്തിന് ഏതൊക്കെ ചിത്രങ്ങൾ ഉണ്ടാവും എന്ന് ആദ്യമൊക്കെ കൃത്യമായ ഒരു വ്യക്തത ഇല്ലായിരുന്നു.എന്നാൽ അവസാനനിമിഷം ആയപ്പോൾ നാല് ചിത്രങ്ങളാണ് ഓണത്തിന് മത്സരിക്കാൻ ഒരുങ്ങിയത്.അതിൽ യൂത്ത് സൂപ്പർസ്റ്റാറുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പൃഥ്വിരാജിന്റെയും നിവിൻ പോളിയുടെയും ചിത്രങ്ങളും ഒപ്പം നടി രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രവും തിയറ്ററുകളിൽ എത്തിയിരിക്കുന്നു.എന്നാൽ ഏറ്റവും വലിയ ചിത്രവുമായി നടനവിസ്മയം മോഹൻലാൽ കേരളക്കരയാകെ കളം നിറഞ്ഞാടുന്നയാണ്.നാല് ചിത്രങ്ങൾക്കും മികച്ച അഭിപ്രായങ്ങൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഓണത്തിന് തീയേറ്ററുകളിലെത്തിയ നാല് ചിത്രങ്ങളും മികച്ച എന്റർടൈൻമെന്റ് തന്നെയാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.അതിൽ മൂന്ന് ചിത്രങ്ങളും മികച്ച കോമഡി ചിത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചപ്പോൾ രജീഷ വിജയന്റെ ഫൈനൽസ് എന്ന ചിത്രം പ്രേക്ഷകർക്കു ഗൗരവകരമായ ഒരു വിഷയത്തെക്കുറിച്ചുള്ള തുറന്നു കാട്ടലായി മാറി.മൂന്ന് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രമാണ് ഫൈനൽസ്.ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിഥ്വിരാജും നേർക്കുനേർ മത്സര ചിത്രങ്ങളുമായി വന്നതിന്റെ കൗതുകത്തിൽ ആണ് പ്രേക്ഷകർ.ഇരുവരുടേയും ചിത്രങ്ങൾ മികച്ച ഫൺ ഇൻവെസ്റ്റ്മെന്റ് തന്നെയാണ്.ഇരു താരങ്ങളുടെയും മികച്ച പ്രകടനങ്ങൾ കൊണ്ട് നിരവധി നർമ്മ മുഹൂർത്തങ്ങൾ കൊണ്ടു കുടുംബപ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത ഇരു ചിത്രങ്ങളും വലിയ വിജയമായി മാറി കഴിഞ്ഞു. റിലീസായ ആദ്യ ദിവസങ്ങളിലെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും നിവിൻപോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമക്ക് അല്പം സ്വീകാര്യത കുറഞ്ഞ മട്ടാണ്.എന്നിരുന്നാലും ഓണത്തിന് റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളോടൊപ്പം തന്നെ പിടിച്ചുനിൽക്കാൻ നിവിൻപോളി ചിത്രത്തിന് കഴിയുന്നുണ്ട്.

ഇട്ടിമാണി മേഡ് ഇൻ ചൈന.

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടനവിസ്മയം മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന മികച്ച പ്രേക്ഷകർ അഭിപ്രായത്തോടെ പ്രദർശനവിജയം തുടരുകയാണ്. ഏറെ കാലങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നർമ്മ മുഹൂർത്തങ്ങൾ ഒരുപാടുള്ള ഒരു മുഴുനീള ചിത്രം തങ്ങൾക്ക് കാണാൻ കഴിഞ്ഞു എന്നതാണ് ഇട്ടിമാണി എന്ന ചിത്രത്തിലെ ഏറ്റവും പ്രത്യേകതയായി പരീക്ഷകൾ ചൂണ്ടിക്കാണിക്കുന്നത്. മികച്ച ഒരു കോമഡി ചിത്രമായി പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്ന ചിത്രത്തിൽ കുടുംബബന്ധങ്ങളുടെ വൈകാരികമായ സംഭവവികാസങ്ങളെയും പ്രത്യേക രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഓണ അവധിക്കാലം ആഘോഷംമാക്കാൻ കുടുംബപ്രേക്ഷകരുടെ ബെസ്റ്റ് ചോയ്സ് ആയിരിക്കുകയാണ് ഇട്ടിമാണി.

ലവ് ആക്ഷൻ ഡ്രാമ.

ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നായകനായി നിവിൻ പോളിയാണ് എത്തുന്നത്. മലയാളികളുടെ ഇഷ്ട താരം അജു വർഗീസ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. വളരെ വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനങ്ങളിൽ മികച്ച അഭിപ്രായം ആയിരുന്നെങ്കിലും മറ്റ് ചിത്രങ്ങളുടെ റിലീസോടെ അല്പം നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഓണത്തിന് മികച്ചൊരു നിവിൻ പോളി ചിത്രം കാണാൻ ആയതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ധ്യാൻ ശ്രീനിവാസന്റെ സംവിധാന മികവുകൊണ്ടും ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെ നിറസാന്നിധ്യം കൊണ്ടും ചിത്രം യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു മുൻനിര താരങ്ങളെല്ലാം ഈ ചിത്രത്തിൽ അണിനിരക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച കളക്ഷനോടെ വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ നിവിൻപോളി ചിത്രം.

ഫൈനൽസ്.

വലിയ ഹൈപ്പുകളോ പ്രതീക്ഷയുടെ അമിതഭാരം ഒന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ഒരു കൊച്ചു ചിത്രമാണ് ഫൈനൽസ്. രജീഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജൻ രാജു എന്നീ താരങ്ങളുടെ ഉജ്ജ്വല പ്രകടനം കൊണ്ട് ഗംഭീരമായ വിജയ് നേടിയിരിക്കുകയാണ് ഫൈനൽസ് എന്ന ചിത്രം. പ്രതീക്ഷകൾക്കും അപ്പുറത്തുള്ള പ്രകടനം കാഴ്ചവച്ച ചിത്രം പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ ചിത്രമാണെങ്കിലും സ്പോർട്സ് മേഖലയിലെ അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ച് ഫൈനൽസ് മറ്റ് സിനിമകളെ അപേക്ഷിച്ച് വ്യത്യസ്തമാകുന്നു. ഒരു നായികാ പ്രാധാന്യമുള്ള ചിത്രം എന്ന നിലയിൽ മറ്റു ചിത്രങ്ങളോടൊപ്പം മറ്റ് സൂപ്പർതാര ചിത്രങ്ങളോട് മത്സരിച്ചു നില്ക്കാൻ സാധിക്കുന്നത് ഒരു ചെറിയ കാര്യമല്ല. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്ന ചിത്രം മികച്ചൊരു വിജയത്തിലേക്കാണ് കുതിക്കുന്നത്.

ബ്രദേഴ്സ് ഡേ.

പൃഥ്വിരാജ് സുകുമാരൻ നായകനായി നിറഞ്ഞാടിയ ഒരു ഫുൾ ഷാജോൺ ചിത്രമാണ് ബ്രദേഴ്സ് ഡേ. മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ ഒരു മുഴുനീള കോമഡി മുഹൂർത്തങ്ങൾ കോർത്തിണക്കി തന്നെയാണ് ഷാജോൺ എന്ന സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ വൻവിജയമായി കഴിഞ്ഞിരിക്കുന്ന ബ്രദേഴ്സ് ഡേ മറ്റെല്ലാ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കുടുംബപ്രേക്ഷകർ ഒരു പൃഥ്വിരാജ് ചിത്രത്തിന് കൊടുക്കുന്നതിൽ വച്ച് ഏറ്റവും വലിയ പിന്തുണയാണ് ഈ ചിത്രത്തിന് നൽകുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ജോണർ ആയ കോമഡി കൈകാര്യം ചെയ്യുന്നതിന് ഇത്തവണ പൃഥ്വിരാജ് പൂർണമായും വിജയിച്ചിരിക്കുകയാണ്. കലാഭവൻ ഷാജോൺ എന്ന സംവിധായകന്റെ മികച്ച ഒരു അരങ്ങേറ്റം ഇത് തന്നെയാണ് ബ്രദേഴ്സ് ഡേ. ഈ ചിത്രം ഓണർ വിന്നർ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നാളെ ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായപ്പെടുന്നത്.

ഓണാഘോഷങ്ങൾക്ക് മലയാളികൾക്ക് തെരഞ്ഞെടുക്കാൻ നാല് ചിത്രങ്ങളാണ് മുമ്പിലുള്ളത് അതിൽ എല്ലാ ചിത്രങ്ങളും പ്രേക്ഷകരെ ഒരേപോലെ തൃപ്തിപ്പെടുത്താൻ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും നാലു ചിത്രങ്ങളും ഒന്നിനൊന്നു മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ഓണം വിന്നർ ചിത്രം ഏതായിരിക്കും എന്ന കാര്യത്തിൽ ഇപ്പോൾ കൃത്യമായ വിശദീകരണം നൽകാൻ സാധിക്കുകയില്ല. എങ്കിലും പ്രേക്ഷകരുടെ പൊതുവായുള്ള അഭിപ്രായത്തിൽ ഇട്ടിമാണിയും, ബ്രദേഴ്സ് ഡേയുമാണ് ഏറ്റവും മികച്ച രണ്ട് ചിത്രങ്ങൾ എന്ന് പറയപ്പെടുന്നു. വലിയ കളക്ഷനോടെ ഓണം വിന്നറായി ഏത് ചിത്രമായിരിക്കും മുന്നിലെത്തുക എന്ന് നമുക്ക് കാത്തിരുന്നു കാണാം.