രണ്ടു വര്‍ഷത്തെ ഷൂട്ടിംഗ് ഒടുവില്‍ പാക്ക് അപ്പ് !!! ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടിന്റെ ട്രാന്‍സ് എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ തന്നെ

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വളരെ രഹസ്യാത്മകമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ചിത്രം പോലും ലീക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ്, അതിരന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ട്രാന്‍സിനെപ്പറ്റി പ്രേക്ഷകര്‍ക്കുള്ളത്.രണ്ടു വര്‍ഷം കൊണ്ട് രണ്ടു ഷെഡ്യൂളുകളായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒരു പാസ്റ്ററിന്റെ ഒരു റോളിലാണ് ഫഹദ് എത്തുന്നതെന്നും സൂചനകളുണ്ട്. വിന്‍സെന്റ് വടക്കന്റേതാണ് തിരക്കഥ. അന്‍വര്‍ റഷീദ് തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അമല്‍ നീരദാണ്. റെക്‌സ് വിജയനാണ് സംഗീതം.