രണ്ടു കോടിയോളം വിലവരുന്ന റേഞ്ച് റോവർ സ്വന്തമാക്കി ഫഹദ് ഫാസിൽ !! ഹോളിവുഡ് താരങ്ങളുടെ സ്വപ്ന കാർ മലയാളി നടൻ സ്വന്തമാക്കി !! പൃഥ്വിരാജിന് ശേഷം റേഞ്ച് റോവറുമായി യൂത്ത് സൂപ്പർ സ്റ്റാർ…


സിനിമാ താരങ്ങളുടെ കാറുകളോട് കമ്പത്തെ കുറിച്ച് പല തവണയും വാർത്തയായിട്ടുള്ളതാണ്.അഭിനേതാക്കളായ സിനിമാതാരങ്ങൾ സ്വന്തമാക്കാറുള്ള കാറുകളുടെ വില തന്നെയാണ് അതിന് കാരണം. കോടിക്കണക്കിനു രൂപ മുതൽ മുടക്കിൽ വാങ്ങുന്ന കാറുകളെകുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരിൽ വലിയ ഞെട്ടലാണ് സൃഷ്ടിക്കുന്നത്.ഇപ്പോഴിതാ മോളിവുഡിലെ യൂത്ത് സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഫഹദ് ഫാസിൽ കോടിക്കണക്കിന് രൂപ മുതൽ മുടക്കി ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ്.ആഡംബര കാർ നിർമ്മാണമേഖലയിൽ ലോകത്ത് തന്നെ ഏറ്റവും പ്രമുഖരായ ലാൻഡ് ലോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായ റേഞ്ച് റോവറാണ് ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്നത്.പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്ന ഈ റേഞ്ച് റോവർ ഏകദേശം രണ്ടുകോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്ക് വരുന്നതാണ്.ആഡംബരത്തിന് സുരക്ഷയ്ക്കും ഒരുപോലെ മുൻതൂക്കം നൽകുന്ന ഈ സാറിന് ഹോളിവുഡിൽ പോലും ഇഷ്ടക്കാർ ഏറെയാണ്.സഞ്ജയ് ദത്ത്, ശില്പാ ഷെട്ടി, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ് റേഞ്ച് റോവർ സ്വന്തമാക്കിയിട്ടുള്ളത്.മലയാളത്തിലെ മറ്റൊരു യൂത്ത് സൂപ്പർസ്റ്റാറായ പൃഥ്വിരാജും മുൻപ് റേഞ്ച് റോവർ സ്വന്തമാക്കിയിട്ടുണ്ട്.നിരവധി പ്രത്യേകതകളുള്ള റേഞ്ച് റോവറിന് വാഹന പ്രേമികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 503 ബിഎച്ച്‌പി കരുത്തും 625 എന്‍എം ടോര്‍ക്കുമുണ്ട്.225 കിലോമീറ്ററാണ് പരമാവധി വേഗത. വോഗ്, വോഗ് എസ്‌ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്‌യുവി വില്‍പ്പനയിലുണ്ട്.

3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്ഡിവി8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 244 ബിഎച്ചിപി കരുത്തും 2000 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്‌പിയും ടോര്‍ക്ക് 740 എന്‍എമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്.ആഡംബര കാറുകളോടുള്ള പ്രേമം പല താരങ്ങളെയും മുൻപ് പലതവണ പുലിവാല് പിടിപ്പിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ തന്നെ അത്തരത്തിലുള്ള ഒരു കുഴപ്പത്തിൽ ചെന്ന് പെട്ടെന്ന് വേണമെങ്കിൽ പറയാം. നാളുകൾക്കുമുമ്പ് ഫഹദ് ഫാസിൽ വാങ്ങിയ ഒരു ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത നികുതിവെട്ടിപ്പ് നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചു പോലീസ് കേസെടുത്തിരുന്നു.

ഫഹദ് ഫാസിലിനൊപ്പം നടൻ സുരേഷ് ഗോപി മകൻ അമലാപോൾ ഇന്നും ഇതേ ആരോപണങ്ങൾ അന്ന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി ഫഹദ് ഫാസിൽ നിയമത്തിന് വിധേയനായി മാതൃക കാട്ടിയിരുന്നു. എന്നാൽ പുതിയ റേഞ്ച് റോവറിനെ സംബന്ധിക്കുന്ന വിവാദങ്ങൾ ഒന്നും ഇതുവരെയും തലപൊക്കിട്ടില്ല. താരങ്ങൾ പ്രതിഫലം കൂട്ടുന്നുണ്ട് അതുപോലെ തന്നെ അവർക്ക് ചെലവുകളുമുണ്ട് എന്ന് ഏതോ സിനിമയിൽ ആരോ പറഞ്ഞപോലെ ഫഹദ് ഫാസിൽ എന്ന നടന്റെ വാണിജ്യ മൂല്യം വളരെ വലുതാണെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.