ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ…?? വെളിപ്പെടുത്തലുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു !! #Exclusive Interview with Maniyan Pilla Raju

മലയാള സിനിമയുടെ ചരിത്രമെടുത്തു നോക്കിയാൽ അതിന്റെ പകുതിയോളം വരുന്ന കാലം വരെ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ശ്രീ മണിയൻപിള്ള രാജു.90 വയസ്സ് പിന്നിടുന്ന മലയാള സിനിമാമേഖലയിൽ ഏകദേശം 44 വർഷത്തോളം പ്രവർത്തിക്കാൻ കഴിഞ്ഞ മണിയൻ പിള്ള രാജു ഒരു നടൻ എന്നതിലുപരി ഒരു നിർമാതാവ് എന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചു.ഹലോ മൈ ഡിയർ റോങ് നമ്പർ, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, ചോട്ടാ മുംബൈ, പാവാട തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മണിയൻപിള്ള രാജു എന്ന നിർമാതാവ് മലയാളികൾക്ക് സമ്മാനിച്ചത്.അദ്ദേഹം നിർമ്മാണം നിർവഹിച്ച് പുതുതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഫൈനൽസ്.രജീഷാ വിജയനും മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജൻ രാജുവും നായികാനായകൻമാരായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മിക്ക ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനവിജയം തുടരുന്ന ചിത്രം മണിയൻപിള്ള രാജുവിന്റെ പതിമൂന്നാമത്തെ നിർമ്മാണ ചിത്രമാണ്.അദ്ദേഹം നാളിതുവരെയായി നിർമ്മാണം നിർവഹിച്ച ചിത്രങ്ങളിൽ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു അൻവർ റഷീദ് സംവിധാനം ചെയ്ത ചോട്ടാമുംബൈ എന്ന ചിത്രം.ന്യൂ ജനറേഷൻ സിനിമകൾക്ക് വാതിലുകൾ തുറന്നുകൊണ്ട് സ്ഥിരം ക്ലീഷേ കഥപറച്ചിലിൽ രീതിയെ പൊളിച്ചടുക്കിയ ചോട്ടാ മുംബൈ എന്ന ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.കൊച്ചി കേന്ദ്രകഥാ പശ്ചാത്തലമായി ഒരുക്കിയ ചോട്ടാ മുംബൈക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് മോഹൻലാൽ ആരാധകരുടെ വലിയ സംശയവും ആകാംക്ഷമാണ്.നിരവധി ട്രോളുകളും ഫാൻസ് മേഡ് പോസ്റ്ററുകളും ചോട്ടാ മുംബൈ 2 എന്ന ചിത്രത്തിനെ പ്രതീക്ഷിച്ചുകൊണ്ട് മോഹൻലാൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

ഫൈനൽസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിന്റെ ഭാഗമായി Online peep’sന് നൽകിയ അഭിമുഖത്തിനിടയിലാണ് ചോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തിൽ പൂർണ്ണമായ വിശദീകരണം മണിയൻപിള്ളരാജു നൽകിയത്. നാളിതുവരെയായി ആ ഒരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരുന്ന മോഹൻലാൽ ആരാധകർക്ക് കൂടുതൽ വ്യക്തത വരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.