എന്റെ സിക്‌സ് പാക്ക് വി.എഫ്.എക്‌സ് തന്നെയാണ്..പക്ഷേ..!!! :സോയ ഫാക്ടറിലെ ഷര്‍ട്ട്‌ലെസ് രംഗത്തെപ്പറ്റി വെളിപ്പെടുത്തി ദുല്‍ഖര്‍ #DqInBollywood

ദുല്‍ഖറിന്റെ രണ്ടാമത് ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയ്‌ലര്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്തിരിക്കുകയാണ്.എന്നാല്‍ ട്രെയ്‌ലറില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് കുഞ്ഞിക്കയുടെ സിക്‌സ് പാക്കിനെയായിരുന്നു. ഇത്രയും പെട്ടെന്ന് ഇത്രയും വലിയൊരു മേക്ക് ഓവര്‍ ദുല്‍ഖര്‍ നടത്തിയെന്ന് പലരും വിശ്വസിക്കാന്‍ മടിച്ചു.പല സിനിമഗ്രൂപ്പുകളിലും ചേരിതിരിഞ്ഞു ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വരെ നടന്നു.എന്നാല്‍ ഈ വിഷയത്തില്‍ ദുല്‍ഖര്‍ തന്നെ ഒരു ക്ലാരിറ്റി നല്‍കിയിരിക്കുകയാണ്.ബോളിവുഡ് ഹംഗാമയില്‍ ഫരിദൂനുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ സിക്‌സ് പാക്ക് ആബ്‌സിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താന്‍ ഒരു പരിധി വരെ ഫിറ്റാകാന്‍ ശ്രമിച്ചിട്ടുണ്ട്.പ്രത്യേക രീതിയിലുള്ള എക്‌സൈസും ഡയറ്റുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സിനിമിയില്‍ കാണിക്കുന്ന സിക്‌സ് പാക്ക് വി.എഫ്.എക്‌സിന്റെ സഹായത്തോടു കൂടി തന്നെയാണെന്ന് താരം വെളിപ്പെടുത്തി.

ഒരു ക്രിക്കറ്റ് താരത്തെ അവതരിപ്പിക്കുമ്പോള്‍ ഫിറ്റായിരിക്കണം എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ബോഡി ഫിറ്റാകാനുള്ള വ്യായമെല്ലാം സിനിമയ്ക്കായി ചെയ്തിരുന്നു. ക്രിക്കറ്റും നന്നായി തന്നെ പരിശീലിച്ചു-ദുല്‍ഖര്‍ പറഞ്ഞു. സോനം കപൂര്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം സെപ്തംബര്‍ 20നാണ് റിലീസ് ചെയ്യുന്നത്.