പോലീസും, അന്വേഷണ ഏജന്‍സികളും മാറി മാറി അന്വേഷിച്ചിട്ടും പിടികൊടുക്കാത്ത ക്രിമിനല്‍..!! സുകുമാര കുറുപ്പ് വെള്ളിത്തിരയിലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു; വീഡിയോ

സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍-ശ്രീനാഥ് രാജേന്ദന്‍ ഒന്നിക്കുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ തന്നെയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരനും സിനിമയില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു. സണ്ണി വെയ്‌നും, ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഉണ്ട്.

ഇതുവരെ പോലീസിനും, അന്വേഷണ ഏജന്‍സികള്‍ക്കും പിടികൊടുക്കാത്ത കുറ്റവാളിയാണ് സുകുമാരകുറിപ്പ്. അയാള്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടോ എന്നു തന്നെ ആര്‍ക്കും നിശ്ചയമില്ല. പാലക്കാടിലാണ് ഈ ദുരൂഹവ്യക്തിത്വത്തെപ്പറ്റിയുള്ള ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. പാലക്കാട് വെച്ചു നടത്തിയ ഓഡീഷനില്‍ നൂറുകണക്കിന് യുവാക്കളാണ് കുറിപ്പില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയത്.

വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ കലാസംവിധാനം.