“കൈലാസത്തിൽ അലഞ്ഞു നടക്കണമെന്നാണ് ലാലിന്റെ ആഗ്രഹം. ബാറോസിലൂടെ ലാൽ ഒരു മികച്ച സംവിധായകൻ ആണെന്ന് തെളിയിക്കും, അദ്ദേഹം ഒരു ജീനിയസാണ്” :സംവിധായകൻ പ്രിയദർശൻ

നടനവിസ്മയം മോഹൻലാൽ നാലുപതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ച കൊണ്ടിരിക്കുകയാണ്. വർഷങ്ങളുടെ അനുഭവം ഞാൻ അതിൽ നിന്ന് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് വിവരം എല്ലാ മലയാളി പ്രേക്ഷകരേയും ആവേശത്തിലാക്കി കാര്യമാണ്. സിനിമയ്ക്ക് പുറത്തും അകത്തും ധാരാളം അനുഭവങ്ങൾ ഉള്ള ഈ വലിയ കലാകാരൻ സംവിധായകന്റെ കുപ്പായമണിയുമ്പോൾ അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം അത്രയും വലിയ ഒരു ഫ്രെയിമിൽ ആണ് ബറോസ് എന്ന ചിത്രം രൂപീകരിക്കപ്പെടുന്നത്. ബറോസ് എന്ന ചിത്രത്തിലെ വിശേഷങ്ങളെക്കുറിച്ച് ഇപ്പോൾ വാചാലനായിരിക്കുകയാണ് സംവിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശൻ മോഹൻലാൽ ഒരു ജീനിയസ് ആണെന്നും ഒന്നും മുൻകൂട്ടി തീരുമാനിക്കുന്ന സ്വഭാവം ലാലിനെ പണ്ടേ ഇല്ലെന്നും. അദ്ദേഹം മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആകും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആരുമറിയാതെ കൈലാസത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കാനാണ് മോഹൻലാലിന് ഇഷ്ടം എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു സൂപ്പർതാരം എന്ന നിലയ്ക്ക് അപ്പുറം മോഹൻലാൽ എന്ന മനുഷ്യൻ ആത്മീയ ജീവിതത്തിന് കൊടുക്കുന്ന പ്രാധാന്യം വളരെ വലുതാണെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ഒരു ഓഷോ ഭക്തനായ മോഹൻലാൽ ആത്മീയ ജീവിതത്തിലേക്ക് പൂർണമായും കടക്കുമെന്ന് പല മേഖലകളിൽ നിന്നും പല തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബാറോസ് എന്ന ചിത്രത്തെക്കുറിച്ച് എന്നോട് ആദ്യം ലാൽ സംസാരിച്ചിരുന്നു ലാൽ തന്നെ ഇത് സംവിധാനം ചെയ്യണമെന്ന് പ്രചോദനം നൽകിയത് താനാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന അതിനുമുമ്പുതന്നെ മോഹൻലാലും പ്രിയദർശനും ഉറ്റ സുഹൃത്തുക്കളാണ് എന്ന വിവരം ഏവർക്കും അറിയാവുന്നതാണ്. ഇരുവരും തമ്മിലുള്ള അഗാധമായ സൗഹൃദം ധാരാളം ഹിറ്റ് ചിത്രങ്ങൾ പിറവിയെടുക്കുന്നതിന് കാരണമായി. മലയാള സിനിമയിൽ വന്ന കാലം മുതൽ തന്നെ വർത്തമാനകാലം വരെ ഒരിക്കലും തോറ്റു പോകാതെ വിജയത്തിന്റെ നാൾവഴികൾ കുറിച്ചാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് മുന്നോട്ടുപോകുന്നത്. മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം അണിയിച്ചൊരുക്കി കൊണ്ട് പുതിയൊരു ചരിത്രം കുറിക്കുകയാണ് ഇരുവരും. സൗഹൃദം സിനിമയിലെത്തിയപ്പോൾ അത് ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടായി മാറുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഇന്ത്യ കണ്ടാൽ ഏറ്റവും പ്രഗൽഭരായ സംവിധായകരിൽ മുൻനിരയിൽ തന്നെയുണ്ടാവും പ്രിയദർശന്റെ സ്ഥാനം. ഇനിയും ഈ കൂട്ടുകെട്ടിൽ നിന്ന് വലിയ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും സ്വപ്നം കാണുന്നു…