“പുലിമുരുകൻ എന്ന സിനിമ ലാലേട്ടൻ ചെയ്തത് കൊണ്ട് മാത്രമാണ് ഹിറ്റായത്. മറ്റൊരു ആക്ടർക്കും അത്രയും വലിയ ഒരു വിജയം നേടാൻ കഴിയില്ല”: സംവിധായകൻ ആഷിക് അബു

മായാനദി, ഇടുക്കി ഗോൾഡ്, റാണി പത്മിനി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമായി സമൂഹത്തോട് സംവേദിക്കാൻ ആഷിക് അബു എന്ന ഫിലിംമേക്കർ സാധിച്ചിട്ടുണ്ട്. ആദ്യകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളിൽ കൂടെയും അവതരണത്തിലൂടെ യും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രങ്ങൾ മലയാളിക്ക് നൽകുന്നതിൽ ശ്രദ്ധേയനാണ് ആഷിക് അബു എന്ന യുവസംവിധായകൻ. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പത്തു വർഷം പിന്നിടുമ്പോൾ മൂല്യമുള്ള മികച്ച സിനിമകൾക്ക് നിർമ്മാതാവായും അദ്ദേഹം കഴിവ് തെളിയിച്ചു. മഹേഷിന്റെ പ്രതികാരം, വൈറസ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് മലയാളി ഇൻഡസ്ട്രിയെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വളരെ വ്യത്യസ്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്ന ഗ്യാങ്‌സ്റ്റർ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ആഷിക് അബുവും സംഘവും എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളസിനിമയെ മാറ്റത്തിന്റെ പാതയിൽ കൊണ്ടുവന്ന പുതുമുഖ സംവിധായകരിൽ ഏറ്റവും പ്രധാനിയാണ് ആഷിക് അബു. തന്റെ സിനിമയിലൂടെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സമൂഹത്തിനോട് പങ്കുവയ്ക്കുന്ന ഈ സംവിധായകൻ തന്റെ നിലപാടുകളെക്കുറിച്ചും മലയാളസിനിമയുടെ മാറ്റങ്ങളെയും വിലയിരുത്തുകയാണ്. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വലിയ രാഷ്ട്രീയം സിനിമകളിലൂടെ ചർച്ച ചെയ്തിട്ടുള്ള ആഷിക് അബു. മോഹൻലാൽ എന്ന നടനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരു സീനിൽ മോഹൻലാൽ അഭിനയിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് ഹാസ്യ രൂപത്തിൽ വിമർശിച്ചുകൊണ്ട് ഒരു സീൻ സൗബിൻ ഷാഹിന കഥാപാത്രം പറയുന്നുണ്ട്. അതേ തുടർന്ന് വലിയ വിവാദമാണ് മോഹൻലാൽ ആരാധകർ ആഷിക് അബുവിനെയും അദ്ദേഹത്തിന്റെ സംഘത്തിനെതിരെ നടത്തിയത്.ഇപ്പോഴിതാ അദ്ദേഹം മനോരമ ന്യൂസ് ചാനലിൽ നടത്തിയ പരിപാടിക്കിടെ പുലിമുരുകൻ എന്ന സിനിമയെ കുറിച്ച് നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കടുത്ത മോഹൻലാൽ ആരാധകർ ആഷിക് അബുവിന്റെ ഈ പ്രസ്താവനയെ മോഹൻലാൽ എന്ന നടന്റെ വിജയമായി കണക്കാക്കിയാണ് ആഘോഷിക്കുന്നത്. “കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു” എന്ന തലക്കെട്ടോടെയാണ് ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മോഹൻലാൽ എന്ന നടന്റെ നയങ്ങളോടും രാഷ്ട്രീയത്തോടും പ്രത്യക്ഷമായും പരോക്ഷമായും നിരവധി വിമർശനങ്ങൾ നടത്തിയിട്ടുള്ള ആഷിക് അബു തന്നെ പുലിമുരുകൻ എന്ന ചിത്രത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് മോഹൻലാൽ ആരാധകർ വലിയ വിജയമായി കണക്കാക്കി ആഘോഷിക്കുന്നത്. ആഷിക്ക് പറഞ്ഞത് ഇങ്ങനെ: “പുലിമുരുകൻ എന്ന് പറയുന്ന സിനിമ ലാലേട്ടൻ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ഏത് ആക്ടർക്കും അതുപോലെ ചെയ്താൽ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല. അങ്ങനെ ലാലേട്ടനെ സ്ക്രീനിൽ കാണാൻ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആൾക്കാർ ഇവിടെയുണ്ട്. അവർ അത് എൻജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അർഥം.”