65കാരനായി വിസ്മയിപ്പിക്കാൻ ജനപ്രിയനായകൻ ദിലീപ് എത്തുന്നു !! നാദിർഷയുടെ സംവിധാന മികവിൽ അണിയറയിൽ ഒരുങ്ങുന്നത് ഒരു റിയലിസ്റ്റിക് മൂവി !! ഷാജി പാടൂർ രചന നിർവഹിക്കുന്നു !!

ജനപ്രിയ നായകൻ ദിലീപിന്റെ ആരാധകർ കാത്തിരുന്ന ഒരു സ്വപ്ന ചിത്രമുണ്ട്. അത് നാദിർഷയുടെ സംവിധാനത്തിൽ ഉള്ള ഒരു ദിലീപ് ചിത്രത്തിനാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ ഇറങ്ങിയ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മേരാ നാം ഷാജി എന്ന ഈ ചിത്രത്തോടെ സംവിധാനത്തിൽ അല്പം പാളിച്ച പറ്റിയെങ്കിലും. നാദിർഷ എന്ന സംവിധായകൻ വളരെയേറെ ജനപ്രീതി നേടിയിട്ടുള്ള ഒരു ഫിലിം മേക്കർ ആണ്. മലയാളി പ്രേക്ഷകർ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി നാളിതുവരെയായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് നടൻ ദിലീപ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. നാദിർഷയും ഞാനും തമ്മിൽ ഒരു സിനിമ ഉടനെ ഉണ്ടാകും എന്നും. അത് കട്ടപ്പനയിലെ ഋതിക് റോഷൻ പോലെയോ അമർ അക്ബർ അന്തോണി പോലെയോ ഒരു ബഹള പടമായിരിക്കില്ല എന്നും തികച്ചും ഒരു റിയലിസ്റ്റിക് മൂവി ആയിരിക്കുമെന്നും ആണ് താരം വെളിപ്പെടുത്തിയത്. ആ ചിത്രത്തിന് ധാരാളം തയ്യാറെടുപ്പുകൾ വേണ്ടതുണ്ട്. നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ കാസ്റ്റിംഗ് വളരെ പ്രധാനപ്പെട്ട ഘടകമാണ് അതുകൊണ്ട് അതുകൊണ്ടു തന്നെ ആ ചിത്രം അല്പം കാലതാമസം എടുത്തു വേണം ചെയ്യാൻ. എങ്കിലും ഉടനെതന്നെ അടുത്തതായി ആ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാടൂർ ആണ് ചിത്രത്തിന് വേണ്ടി രചന നിർവഹിക്കുന്നത്. നർമ്മവും, ഇമോക്ഷനും അടങ്ങിയിട്ടുള്ള ചിത്രം മികച്ച ഒരുഎന്റർടൈൻമെന്റ് തന്നെ ആയിരിക്കും. എങ്കിലും ഒരു റിയലിസ്റ്റിക് മൂഡിലുള്ള ചിത്രമായിരിക്കുമെന്ന് ദിലീപ് വീണ്ടും ആവർത്തിക്കുക ഉണ്ടായി.നാദിർഷയുടെ സംവിധാന മികവിൽ ജനപ്രിയ നായകൻ എത്തുമ്പോൾ ആ കഥാപാത്രത്തിന് വളരെ വലിയ ഒരു പ്രത്യേകതയുണ്ട്. ഒരു 65 വയസ്സുകാരനായിട്ടായിരിക്കും ദിലീപ് ചിത്രത്തിൽ വേഷമിടുന്നത്. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആ പ്രായം ചെന്ന കഥാപാത്രമായ കേശുവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ഒരു ചിത്രമായിരിക്കും.

കല്യാണരാമനിലും കമ്മാരസംഭവത്തിലും ദിലീപ് വൃദ്ധനായ അഭിനയിച്ചത് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ തന്നെ ഡ്രൈവിംഗ് മാസ്റ്റർ ആയ ഒരു വൃദ്ധനായ ദിലീപ് എത്തുമ്പോൾ അത് ആരാധകർക്ക് മികച്ച ഒരു അനുഭവമായിരിക്കും എന്നത് തീർച്ചയാണ്. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ നല്ല സുഹൃത്തുക്കളും സഹപ്രവർത്തകരും ആയിരുന്ന ദിലീപും നാദിർഷയും. ഇരുവരും ഒരുമിച്ച് ഒരുപാട് മിമിക്രി വേദികളിലും ചാനൽ ഷോകളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇരുവർക്കും പരസ്പരം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് വരാൻ പോകുന്ന ഈ ചിത്രം മികച്ച രീതിയിൽ തന്നെ അണിയിച്ചൊരുക്കാൻ നാദിർഷ സാധിക്കുമെന്നതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയായി ദിലീപ് ചൂണ്ടിക്കാണിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മീഡിയയിക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.