“എഴുതാൻ എനിക്ക് ഏകാന്തതയോ കഞ്ചാവോ ആവശ്യമായി വന്നിട്ടില്ല… എഴുത്താണ് എന്റെ മേഖല” മൂന്ന് മെഗാ സീരിയലുകൾ, 500ഓളം കോമഡി ഷോകൾ എഴുതിയിട്ടുള്ള ധർമ്മജൻ ബോൾഗാട്ടി !!

മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള മിമിക്രി താരവും നടനും ആയ ശ്രീ ധർമ്മജൻ ബോൾഗാട്ടി ഒരു കോമഡി താരമെന്ന നിലയിൽ മലയാളികൾക്ക് പരിചിതനാണ്. എന്നാൽ ധർമ്മജൻ എന്ന എഴുത്തുകാരനെ എത്രപേർക്ക് പരിചയമുണ്ട് ?. 3 മെഗാ സീരിയലുകൾ അഞ്ഞൂറോളം എപ്പിസോഡുകൾ വരുന്ന കോമഡി ഷോകൾ, ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിയസായിരുന്ന സിനിമാലയിലെ എപ്പിസോഡുകൾ എല്ലാത്തിന്റെയും പിന്നിൽ തൂലിക ചലിപ്പിച്ചത് ശ്രീ ധർമ്മജൻ ബോൾഗാട്ടി തന്നെയായിരുന്നു. അധികമാർക്കും പരിചയമില്ലാത്ത തന്റെ ആ കർമ്മ മേഖലയെക്കുറിച്ച് ധർമ്മജൻ വാചാലനായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. എഴുത്തുകാരനായിട്ടാണ് താൻ കോമഡി രംഗത്തേക്ക് സജീവമാകുന്നതെന്നും. എഴുത്തായിരുന്നു തന്റെ മേഖലയെന്ന് ധർമ്മജൻ വെളിപ്പെടുത്തി. എഴുതുന്ന സമയങ്ങളിൽ ആളും ബഹളവും ഉള്ള സന്ദർഭങ്ങൾ ആണെന്നും അതൊന്നും തന്നെ എഴുത്തിനെ ബാധിക്കാത്ത തരത്തിലാണ് താനെഴുതിയ എന്നും അദ്ദേഹം പറയുന്നു. ജോലിയുടെ ഭാഗമായി എഴുതിയേ പറ്റൂ അപ്പോൾ പ്രതിസന്ധികരമായ അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക സാധ്യമല്ല. എഴുതാൻ എനിക്ക് ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം തുറന്നടിച്ചു. പൊതുവേ കലാരംഗത്ത് പ്രവർത്തിക്കുന്ന എഴുത്തുകാരിൽ പലരും ഏകാന്തവാസം ആണെന്നും കഞ്ചാവ് പോലുള്ള മാരക ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് എന്നും പൊതുജനങ്ങൾക്കിടയിൽ പരക്കെ ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ആവണം ധർമ്മജന്റെ ഇത്തരത്തിലുള്ള പ്രതികരണം. എന്തായാലും സർഗശേഷിയും കലാബോധവും ഒരു മനുഷ്യനിൽ ഉണ്ടാവണമെങ്കിൽ വെളിയിൽ നിന്നുള്ള ഒരു ഉൽപ്പന്നങ്ങളും സ്വാധീനം ചെലുത്തുന്നില്ല എന്നാണ് ധർമജൻ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

ആദ്യകാലങ്ങളിൽ മിമിക്രി വേദികളിൽ സജീവ സാന്നിധ്യമായിരുന്ന ധർമജൻ പതുക്കെ മുഖ്യധാരാ മാധ്യമങ്ങളിലേക്ക് കോമഡി ഷോകളിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതനായ മാറുകയായിരുന്നു. സുഹൃത്തും സഹപ്രവർത്തകനുമായ രമേശ് പിഷാരടിയും ഒത്തുള്ള ജോഡി പ്രേക്ഷകർക്ക് ഏക് പ്രിയപ്പെട്ട ആയതോടെ ഇരുവരും ഒരേ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ജനപ്രിയനായകൻ ദിലീപിനൊപ്പം മുഴുനീള കഥാപാത്രമായി അഭിനയിച്ചതോടെ ശ്രീ ധർമ്മജൻ മലയാളികൾ എന്നും ഓർക്കുന്ന ഒരു കോമഡി താരമായി മാറി. പിന്നീട് എനിക്ക് സിനിമകളുടേയും കോമഡി റോഡുകൾ കൈകാര്യം ചെയ്ത മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറി കഴിഞ്ഞു ധർമജൻ ബോൾഗാട്ടി. കേരള സർക്കാരിനെതിരെ പ്രളയകാലത്ത് നടത്തിയ പരാമർശത്തോട് വാർത്തകളിൽ ഇടംപിടിച്ച ധർമ്മജൻ ജനങ്ങൾക്കിടയിൽ മറ്റൊരു രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എങ്കിലും മലയാളികൾ എന്നും ഓർത്തു വെക്കുന്ന ഒരു താരമായി മാറാൻ ശ്രീ ധർമ്മജൻ ബോൾഗാട്ടിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.