“റൊമ്പവേ ഫീലിംഗാ ഇറുക്ക്” ; പേരൻബിനും പരിയേറും പെരുമാളിനും ദേശീയ അവാർഡ് നിഷേധിച്ചതിൽ അതിയായ വിഷമമുണ്ട്. അസ്വസ്ഥനാണെന്നും നടന്‍ ‘ധനുഷ്’ !

2019ൽ അരങ്ങേറിയ ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടൻ ധനുഷ്. പേരൻബിനും പരിയേറും പെരുമാളിനും പുരസ്കാരങ്ങൾ നിഷേധിച്ച ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്രം പുരസ്‌കാര നിര്‍ണ്ണയം തന്നെ അസ്വസ്ഥനാക്കിയെന്ന് നടന്‍ ധനുഷ്. തമിഴ് സിനിമയെ പാടെ അവഗണിച്ചു. പരിയേറും പെരുമാളും മെര്‍ക്ക് തൊടര്‍ച്ചി മലൈയും രാക്ഷസനുമൊന്നും അംഗീകരിക്കപ്പെടാതിരുന്നതില്‍ അതിയായ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ ചിത്രമായ വട ചെന്നൈക്ക് പുരസ്ക്കാരങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നും പക്ഷെ കലാ സംവിധാനം നിര്‍വഹിച്ചിരുന്ന ജാക്‌സണന് ലഭിക്കുമെന്ന് കരുതിയെന്നും ധനുഷ് കൂട്ടിച്ചേർത്തു പറയുന്നു. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ അസുരന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ധനുഷ് തുറന്നു പറഞ്ഞത്.വെട്രിമാരൻ ചിത്രം അസുരനിൽ ധനുഷിന്റെ നായികയായി എത്തുന്നത് മലയാളത്തിലെ സ്വന്തം മഞ്ജുവാര്യരാണ്. മഞ്ജുവിനെ ആദ്യ തമിഴ് ചിത്രം കൂടിയാണ് അസുരൻ. ധനുഷിന് ഇപ്പോൾ കൈനിറയെ ചിത്രങ്ങളുള്ള കാലമാണ്. ചിത്രീകരണം കഴിഞ്ഞ് ഏറെ നാളായി റിലീസ് വൈകിയിരുന്ന ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘എന്നൈ നോക്കി പായും തോട്ട’ ഈ മാസം തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

ഒരുപാട് വൈകി പുറത്തുവരുന്ന ചിത്രമെന്ന തരത്തിലുള്ള കോട്ടങ്ങൾ എല്ലാം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഈ ചിത്രത്തിന് ട്രെയിലർ. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ‘എന്നൈ നോക്കി പായും തോട്ട’ എന്ന ധനുഷ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതോടനുബന്ധമായി കാര്‍ത്തിക്ക് സുബ്ബരാജ്, രാംകുമാര്‍, മാരി ശെല്‍വരാജ് എന്നീ പ്രമുഖ മുൻനിര സംവിധായകരുടെ ചിത്രങ്ങളിലാണ് ധനുഷ് നായകനായി അഭിനയിക്കാന്‍ പോകുന്നത്.