“22 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല” ; മാറ്റമില്ലാതെ തുടരുന്ന സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ ! കൗതുകത്തോടെ പ്രേക്ഷകർ !

അനിയത്തിപ്രാവിലൂടെ കടന്നു വന്ന് മലയാളികളുടെ മനസ്സിൽ നിറമായ് പെയ്തു മയില്പീലിക്കാവ് തീർത്തു ചേക്കേറിയ പ്രിയനായകനാണ് കുഞ്ചാക്കോ ബോബൻ. 20 വർഷത്തോളമായി മലയാളികൾ നെഞ്ചിലേറ്റി സ്നേഹിക്കുന്ന ചാക്കോച്ചന് 2019 ഒരു ഭാഗ്യ വർഷമാണ്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്ന് പേരിട്ട മകൻ പിറന്ന വർഷം. മലയാളി പ്രേക്ഷകർ ഏറെ വാത്സല്യത്തോടെയും സ്നേഹത്തോടെയും ആണ് ചാക്കോച്ചനൊപ്പം ഈ സന്തോഷത്തിൽ പങ്കു ചേർന്നത്. അതോടൊപ്പം നിരവധി സന്തോഷകരമായ നിമിഷങ്ങൾ ചാക്കോച്ചന്റെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതും ഒരു നിയോഗമാണ്. ഇപ്പോഴിതാ ചാക്കോച്ചൻ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും പങ്കുവച്ച ഒരു വിഡിയോ ആരാധകർ ഏറെ കൗതുകത്തോടെ സ്വീകരിച്ചിരിക്കുന്നു. ചാക്കോച്ചൻ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുന്ന പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘എല്ലാ മനോഹരമായ നിമിഷങ്ങൾക്കും നന്ദി. ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്ന പ്രിയപ്പെട്ട ചെകുത്താൻ കൂട്ടത്തിനൊപ്പം… ’ എന്നാണ് ചാക്കോച്ചൻ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ചിത്രം 1997 ൽ പകർത്തിയതാണ്.

രണ്ടാമത്തെ ചിത്രം ചാക്കോച്ചന്റെ ആദ്യത്തെ കൺമണി ഇസയുടെ മാമോദീസാ ചടങ്ങുകൾക്കിടയിൽ പകർത്തിയതുമാണ്. രണ്ടു കാലങ്ങളിൽ, ഒരേ ചങ്കുകൾക്കൊപ്പം നിൽക്കുന്ന ചാക്കോച്ചന്റെ രണ്ടു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ കൗതുകം സൃഷ്ടിക്കുകയാണ്. അന്ന, ജസീമ, ശ്വേത, സൗമ്യ, വിദ്യ എന്നീ കൂട്ടുകാരികളാണ് ചാക്കോച്ചനൊപ്പമുള്ളത്.