ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പ്രഭാസിന്റെ “സാഹോ” !! രണ്ടു ദിവസം ചിത്രം 200 കോടി ക്ലബ്ബിൽ !! പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് മറ്റൊരു പ്രഭാസ് മാജിക് !!

ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ വിജയവുമായി പ്രഭാസ്.ചിത്രം റിലീസ് ചെയ്ത് തന്നെ രണ്ടു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ച പ്രദർശനവിജയം തുടരുകയാണ്. വെറും രണ്ടു ദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബ്ബിൽ സ്ഥാനംപിടിച്ചു എന്നതാണ് സാഹോയെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 130 കോടി രൂപയോളം കളക്ട് ചെയ്ത ചിത്രം ലോകവ്യാപകമായി നേടിയത് 250 കോടി രൂപയാണ്.ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്തരത്തിൽ കളക്ഷൻ നേടുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ വാണിജ്യ സാധ്യതകളെ ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ബ്രഹ്മാണ്ട ആക്ഷൻ ചിത്രമെന്ന സവിശേഷതയോടെ 350 കോടി രൂപ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ‘സാഹോ’ ലോകവ്യാപകമായി ഒരേസമയം 4 ഭാഷകളിൽ റെക്കോർഡ് സ്ക്രീനുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത് .ബാഹുബലി നായകൻ പ്രഭാസ് നായകനാവുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് റെഡ്ഡിയാണ്.ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഭേദപ്പെട്ട കഥാഗതിയിൽ ഉജ്ജ്വലമായ വിഷ്വൽ മേക്കിങ് കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു സിനിമാനുഭവം സാഹോ പ്രേക്ഷകർക്ക് തിയറ്ററുകളിൽ സമ്മാനിക്കുന്നു.പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രം തിയറ്റുകളിൽ സ്വീകരിക്കുന്നത്.കേരളത്തിൽ മലയാളം പരിഭാഷയിലാണ് സാഹോ റിലീസ് ചെയ്തിരിക്കുന്നത്.സാഹോയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്.സാഹോയിൽ പ്രഭാസ് ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. മുംബൈയിൽ ബാങ്കുകളില്‍ നടക്കുന്ന 2000 കോടി രൂപയുടെ വലിയ സ്‌കെയിലിലുള്ള മോഷണങ്ങള്‍, ഇതേ അന്വേഷിക്കാൻ തയ്യാറാവുന്ന ഒരു അണ്ടര്‍കവര്‍ പൊലീസ് ഓഫിസര്‍ എന്നോണം കുറ്റവാളികളോട് പോരാടുന്ന പ്രഭാസ് കഥാപാത്രം.

കേരളത്തിലും ചിത്രത്തിലെ മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിനുശേഷം പ്രഭാസ് വീണ്ടും മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ ആണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് ഇത്രത്തോളം ക്വാളിറ്റിയുള്ള ഒരു ആക്ഷൻ ചിത്രം ഇന്ത്യയും കടന്ന് ലോകവ്യാപകമായി ഒരു വലിയ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് തന്നെ അഭിമാനകരമായ കാര്യമാണ്. ഇത്തരം ഒരു മാസ് ഓഡിയൻസിലേക്ക് ഈ ചിത്രം എത്തുമ്പോൾ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഉള്ള സംവിധായകൻ അടങ്ങുന്ന സാഹോ ടീമിന്റെ പരിശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരീസ് പ്രഭാസിനെ നൽകിയ മൈലേജ് കൂട്ടുന്ന അതിനുവേണ്ടി പുറത്തിറങ്ങിയ ആക്ഷൻ ചിത്രം സാഹോ ആരാധകർക്ക് ആവേശം ആകാൻ തക്ക ചേരുവകൾ അടങ്ങിയ ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ എന്റർടൈൻമെന്റ് സിനിമയാണ്. ഇന്ത്യൻ സിനിമാപ്രേക്ഷകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുന്നു എന്നതാണ് സാഹോയുടെ ഏറ്റവും വലിയ പ്രത്യേകത.