“ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്നും ഞാൻ മനപൂർവം മാറുന്നു. എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല.”കാരണം വെളിപ്പെടുത്തി ആസിഫ് അലി രംഗത്ത്.

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തി കൊണ്ട് പ്രേക്ഷകപ്രീതി നേടി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ആസിഫ് അലി. മികച്ച ഒരു നായകനായി തന്റെ സ്റ്റാർഡം നിലനിർത്തുമ്പോഴും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അത് ചെറുതായാലും വലുതായാലും വില്ലൻ ആയാലും അതിഥി വേഷം ആയാലും ഒരു മടിയും കൂടാതെ പൂർണമനസ്സോടെ ആത്മാർത്ഥമായി സഹകരിക്കുന്ന ഒരാളാണ് ആസിഫ് അലി. സമീപകാലത്തായി പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിന്റെ ആരുമറിയാത്ത വിശേഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ആസിഫ് അലി. ഒരു കോഫീ ഷോപ്പിൽ വച്ചാണ് അദ്ദേഹം ഉയരെയുടെ കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ എല്ലാ കാമുകന്മാരും ഒരു ഗോവിന്ദ ഉണ്ടെന്ന് ആസിഫ് അലിക്ക് മനസിലായി. പ്രണയിക്കുന്ന കാലത്ത് കാമുകിയുടെ വാട്സാപ്പിലെ ലാസ്റ്റ് സീ നോക്കുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു എന്ന് അദ്ദേഹം തുറന്നു പറയുന്നു. എല്ലാവരുടെയും ഉള്ളിലും ഒരു ഗോവിന്ദ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ടുതന്നെ കഥ കേട്ട ഉടനെ ഈ വേഷം ഞാൻ തന്നെ ചെയ്യാമെന്ന് അദ്ദേഹം പറയുകയായിരുന്നു. കഥ കേട്ട് കഴിഞ്ഞ് അദ്ദേഹം പാർവതിയെ ഫോണിൽ വിളിക്കുകയും ഗോവിന്ദനെ പോലെ ആസിഫ് സംസാരിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.തുടർച്ചയായി നാല് തവണ പാർവതിയെ വിളിച്ചപ്പോഴും കോൾ വെയിറ്റിങ്. അപ്പോൾ തന്നെ പാർവതി തിരിച്ചുവിളിച്ച് ‘ആസിഫ്, എന്തുപറ്റി’ എന്ന് ചോദിച്ചു. ‘എന്റെ കോൾ കണ്ടില്ലേ’ എന്നുചോദിച്ചു ആസിഫ്. ‘ഞാൻ മറ്റൊരു കോളിലായിരുന്നു’ എന്ന് പാർവതി. ‘എന്റെ ഫോൺ കണ്ടിട്ട് എന്താ എടുക്കാത്തത്’ എന്ന് ചോദിച്ച് ആസിഫ് ചൂടായി. പാർവതി ആകെ ടെൻഷനടിച്ചു. ആസിഫിന് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അതെന്ന് ആസിഫ് അലി തുറന്നുപറയുന്നു.

കൂടാതെ ഉയരെ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നിന്നെല്ലാം ആസിഫ് അലി പങ്കെടുക്കാതിരുന്നത് താൻ മനപൂർവ്വം തന്നെ ചെയ്തതാണെന്ന് അദ്ദേഹമിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. മനോരമ ചാനലിൽ തിരുവോണത്തോട് അനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിൽ ആണ് ആസിഫ് അലി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഉയിരേ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്ത ആസിഫ് ആ പത്രത്തിന്റെ വിജയത്തിന് കാരണം ആകേണ്ട പ്രമോഷൻ വർക്കിൽ നിന്ന് പോലും മാറിയതിനു കാരണം ഗോവിന്ദൻ എന്ന കഥാപാത്രമായിരുന്നു.

ഒരു ഘട്ടത്തിൽ പോലും ഗോവിന്ദനെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ഗോവിന്ദനെ ന്യായീകരിച്ചു കൊണ്ടുള്ള ട്രോളുകളും മറ്റും കാണുന്നുണ്ടെന്നും അതൊന്നും ശരിയായ രീതി അല്ലെന്നും ആസിഫ് അലി തുറന്നുപറയുന്നു. അത്തരത്തിലുള്ള ഒരു ന്യായീകരണങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ വേണ്ടി മനപൂർവ്വം തന്നെയാണ് ആസിഫ് അലി ഉയരെയുടെ ചടങ്ങുകളിൽ നിന്നും മാറി നിന്നത്. ഒരു സിനിമാനടൻ എന്നതിനപ്പുറം സാമൂഹ്യ ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ വലിയ പക്വത നേടിയിരിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് ആസിഫ് അലി ഈ പ്രസ്താവനയിലൂടെ.