“നിറവയറുമായി വേദിയിൽ നൃത്തം ചവിട്ടി അമ്പിളി ദേവി” ; അഭിമാന നിമിഷം ഏവരോടും പങ്കുവച്ച് ഭർത്താവ് ആദിത്യൻ..

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടി അമ്പിളി ദേവി നിറവയറുമായി വേദിയിൽ ചുവട് വച്ചത് ഏവർക്കും കൗതുകവും സന്തോഷവും നൽകി.ഡാന്‍സ് സ്കൂളിലെ ഓണാഘോഷത്തിനിടയിലാണ്, ‘ശ്യാമവാനിലേതോ…’ എന്ന ഗാനത്തിനൊപ്പം അമ്പിളി ദേവി നൃത്തം ചെയ്തത്.അമ്പിളി ദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്.ഇപ്പോൾ കുടുംബത്തിലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഈ താരദമ്പതികൾ.ഏതാണ്ട് 6 മാസത്തിനു ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയിൽ നൃത്തം ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്.ഏറെ അഭിമാനത്തോടെ തന്റെ പ്രിയപത്നി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഭർത്താവ് ആദിത്യൻ ജയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് പറയുന്നത്..‘6 മാസത്തിനു ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വച്ച് ഓണം ആഘോഷമായിരുന്നു, എന്റെ ഒരു ആഗ്രഹമായിരുന്നു. ഞാൻ ആവശ്യപ്പെട്ടു.പെട്ടന്ന് എല്ലാം സംഭവിച്ചു. പാവം വയ്യ, എങ്കിലും എല്ലാവർക്കും ഒരുപാട് സന്തോഷമായി.അഭിമാനം ആയിപോയ ഒരു നിമിഷമായിരുന്നു. ഈശ്വരനോട് നന്ദി പറയുന്നു’. – ആദിത്യൻ കുറിച്ചു.സ്കൂൾ യുവജനോത്സവ വേദികളിൽ നിറസാന്നിധ്യമായി നിരവധി അനവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി കലാതിലകപട്ടം വരെ സ്വന്തമാക്കിയ കലാകാരിയാണ് അമ്പിളി. അവിടെ നിന്നാണ് അമ്പിളി സിനിമയിലേക്കെത്തിയത്. പിന്നീട് സീരിയൽ രംഗത്തും സജീവമാവുകയും മലയാളീ പ്രേക്ഷകമനസ്സുകളിൽ സുസ്ഥിരമായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

അഭിനയരംഗത്ത് സജീവം ആയപ്പോഴും നൃത്തം ഒരു ജീവവായു പോലെ അമ്പിളി കൂടെ കൂടിയിരുന്നു. ആദിത്യനുമായുള്ള വിവാഹശേഷം അമ്പിളി സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ച് അതോടൊപ്പം നൃത്താഭിരുചികൾ വിടാതെ മുന്നോട്ട് പോവുകയാണ്.