തിരുവോണനാളിൽ സാംസ്കാരിക നായകന്മാർ സമരമുഖത്ത് !! ഇത് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ പോരാട്ടം !! സംസ്ഥാനത്ത് 17 കേന്ദ്രങ്ങളിൽ ഉപവാസ സമരം ശക്തം !!

തിരുവോണനാളിൽ ഏവരും സമ്പത്തിന്റെയും സമൃദ്ധിയുടെയും സന്തോഷങ്ങൾ ആവോളം ആഘോഷിച്ചു വരുന്ന ഇന്നത്തെ ദിവസം കേരളത്തിന്റെ സാംസ്കാരിക നായകന്മാർ സമരമുഖത്ത്.മലയാളത്തിൽ പരീക്ഷ നടത്താത്ത PSCക്കെതിരെ പ്രതിഷേധവുമായി മലയാള സാഹിത്യ-കലാ- രാഷ്ട്രീയ രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുള്ള മുതിർന്ന സാംസ്കാരിക നായകന്മാർ വലിയ രീതിയിലുള്ള പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്.മലയാള ചലച്ചിത്രശാഖക്ക് ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുള്ള ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഉപവാസ സമരത്തിന് തുടക്കമായി.പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ എല്ലാ അവഗണിച്ചുകൊണ്ട് കവിയത്രി സുകുമാരിയും സമരമുഖത്ത് എത്തിയതോടെയാണ് സമരാവേശവും ഇരട്ടിയായി.മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും സമരത്തിൽ പങ്കെടുത്തതോടെ സർക്കാരിന് മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം ചെലുത്താൻ ഉപവാസ സമരത്തിന് കഴിഞ്ഞു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ട് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെടുകയുണ്ടായി.സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ചാണ് ശ്രീ ഉമ്മൻചാണ്ടി സമരമുഖത്ത് തന്റെ ശബ്ദമുയർത്തിയത്.മാതൃഭാഷയുടെ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി തീവ്രമായ ശബ്ദമുയർത്തി പ്രതികരിക്കുകയാണ് മലയാളത്തിലെ പ്രായംചെന്ന ഭാഷാസ്നേഹികൾ.പെറ്റമ്മയെ മറന്നുള്ള PSC പിരിച്ചുവിടണമെന്ന് കവിയത്രി സുകുമാരി ശക്തമായ ഭാഷയിൽ ആഹ്വാനം ചെയ്തു.കെഎഎസ് ഉൾപ്പടെ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാർഡ്യവുമായിട്ടാണ് ഉപവാസം.കവി വി.മധുസൂദനന്‍നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ തലസ്ഥാനത്ത് നടന്ന സമരത്തില്‍ അണിനിരന്നു.

മലയാളികളുടെ അഭിമാന എഴുത്തുകാരനായ ശ്രീ എം ടി വാസുദേവൻ നായരും കോഴിക്കോട് നടത്തിയ സമര പരിപാടിയിൽ മലയാളഭാഷ നേരിട്ട് അവഗണനയ്ക്ക് നേരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ഉപവാസ സമരത്തിൽ പങ്കെടുത്തു.മലയാളികളുടെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട് കൽപറ്റ ബസ്റ്റാൻഡിലും ഉപവാസമിരുന്നു മലയാള ഭാഷയ്ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധമറിയിച്ചു ഒരുപാട് വർഷങ്ങൾക്കിപ്പുറം ആണ് സാംസ്കാരിക നായകന്മാർ എല്ലാം ഒരുമിച്ച് ഒരേ സമരമുഖത്തേക്ക് എത്തുന്നത് ആധുനിക കാലഘട്ടത്തിൽ മലയാളഭാഷ നേരിടുന്ന അവഗണനയെ എല്ലാം വരും തലമുറയ്ക്ക് എങ്കിലും മനസ്സിലാക്കി കൊടുക്കാൻ ഉള്ള ഇവരുടെ ആർജ്ജവത്തെ മലയാളികൾ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമാണ്.സംസ്ഥാനത്തു 17 കേന്ദ്രങ്ങൾക്കു പുറമേ മുംബൈയിലും തിരുവോണ ദിവസം സമരം നടന്നു.മാതൃഭാഷ അതൊരു വികാരമാണ് ഒരു ദേശത്തിന്റെ ഏറ്റവും മൂല്യമുള്ള സംസ്കാരത്തെയും അത് പ്രതിനിധീകരിക്കുന്നു.ആ ഭാഷയുടെ അവസാനം എന്നാൽ ആ നാട്ടിലെ സംസ്കാരത്തെയും പൈതൃകത്തെയും അവസാനം തന്നെയാണ്.ഭാഷയ്ക്ക് വേണ്ടിയുള്ള ഈ ഉപവാസ സമരത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് തിങ്കളാഴ്ച pscയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.ഗുണകരമായ ഒരു തീരുമാനമാ ചർച്ചയിലൂടെ ഉണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.