“ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്ക് അറിയില്ല എന്നാലും നന്ദി സുനു…” 23ന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന സലിംകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ !!

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ശ്രീ. സലിംകുമാർ തന്റെ ഇരുപത്തിമൂന്നാമത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹവാർഷിക ത്തോടനുബന്ധിച്ച് അതിന്റെ സന്തോഷങ്ങളും നാളിതുവരെയുള്ള അനുഭവങ്ങളും പങ്കിട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. ഭാര്യ സുനിതയെമായ വൈകാരികമായ ബന്ധത്തെക്കുറിച്ചു അകാലത്തിൽ നമ്മളെ വേർപിരിഞ്ഞു പോയ കലാഭവൻ മണി പറഞ്ഞ ഒരു സംഭവത്തെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹം പോസ്റ്റ് ചെയ്ത് കുറിപ്പ് വളരെ ഹൃദയസ്പർശിയായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോൾ സലിംകുമാറിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം കലാഭവൻ മണിയെക്കുറിച്ച് പരാമർശിച്ചത് വളരെ വലിയ വാർത്തയായിരിക്കുകയാണ്. താൻ സിനിമയിൽ വരുന്നതിനു മുമ്പ് കലാഭവൻ മണി സിനിമയിൽ സജീവമായിരുന്നു എന്നും തന്റെ കല്യാണ ദിവസം എത്തിയ മണി സുനിതയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ സലിംകുമാറും സിനിമയിൽ വരും എന്ന് പറഞ്ഞിരുന്നു എന്ന് സലിംകുമാർ ഓർക്കുന്നു. കാലങ്ങൾക്കപ്പുറം കലാഭവൻമണി പറഞ്ഞ കാര്യം യഥാർത്ഥ്യമായിയിരിക്കുകയാണ്. ചെറിയ വേഷങ്ങൾ ചെയ്ത മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സലിംകുമാർ. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഹാസ്യ താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. മികച്ച പ്രതിഫലം വാങ്ങുന്ന ഹാസ്യ താരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെ ആയിരുന്നു സലിംകുമാറിന്റെ സ്ഥാനം. എന്നാൽ കാലം അദ്ദേഹത്തെ ഒരു ഹാസ്യതാരമായി മാത്രം ഒതുങ്ങി പോകാൻ അനുവദിച്ചില്ല. സ്റ്റേറ്റ് അവാർഡ് മുതൽ ദേശീയ അവാർഡ് വരെ ഈ അതുല്യ പ്രതിഭയ്ക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു. വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ആയിരുന്നു സിനിമയിലേക്ക് സലിംകുമാറിന് വിളി വന്നത്. ഈ കൗതുകകരമായ വസ്തുതയുടെ ഈ സാഹചര്യത്തിൽ തന്റെ ഐശ്വര്യം തന്റെ ഭാര്യയാണെന്ന് സലിംകുമാർ വെളിപ്പെടുത്തുന്നു.

സലിംകുമാർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറുപ്പിന്റ പൂർണ്ണരൂപം

“ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു “ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത. മൂന്നുനാലു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല”.എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…..
നന്ദി…. സുനു”