“ഹലോ ഞാൻ പ്രിഥ്വിരാജാണ്, ഈ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന…” പൃഥ്വിരാജിന്റെ സർപ്രൈസ് കോൾ !! കല്യാൺ സിൽക്സിന്റെ നറുക്കെടുപ്പ് വിജയികളെ ഫോണിൽ വിളിച്ച് പൃഥ്വിരാജ്.

ഓണക്കോടിക്ക് ഒന്നരക്കോടിയുമായി കല്യാൺ സിൽക്സിന് ഒപ്പം നടൻ പൃഥ്വിരാജും. ഓണത്തോടനുബന്ധിച്ച് എല്ലാ കൊല്ലവും നടത്താറുള്ള നറുക്കെടുപ്പ് പരിപാടിയാണ് ഈ കൊല്ലവും നടന്നത്. കല്യാണത്തിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്തവർക്ക് ആയിരുന്നു കൂപ്പൺ സമ്മാനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നിരവധി ആളുകളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. എറണാകുളത്തെ കല്യാൺ സിൽക്സ് ഷോറൂമിൽ നടന്ന തന്നെ പരിപാടിയിൽ തൽസമയം ആയിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. കൊച്ചി മേയറും എം.പി. ഹൈബി ഈഡനും ചടങ്ങിൽ മുഖ്യ അതിഥികളായി. അൻപത് വർഷക്കാലത്തോളം കല്യാൺ സിൽക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയ യൂത്ത് സ്റ്റാർ നടൻ പൃഥ്വിരാജ് നറുക്കെടുപ്പ് ചടങ്ങിന്റെ മുഖ്യ ആകർഷണമായി. നിരവധി ആളുകളാണ് കല്യാൺ സിൽക്സിലേയിക്ക് പൃഥ്വിരാജിനെ കാണാൻ ഒത്തുകൂടിയത്. ആദ്യം തിരഞ്ഞെടുത്ത എട്ടുപേർക്ക് ആഡംബരകാർ നൽകിക്കൊണ്ടായിരുന്നു നറുക്കെടുപ്പ് ആരംഭിച്ചത് വിജയികളെ തിരഞ്ഞെടുത്തതിനു ശേഷം അവരെ തൽസമയം തന്നെ ഫോണിൽ വിളിച്ച് നറുക്കെടുപ്പ് മത്സരത്തിൽ വിജയിച്ച വാർത്ത പൃഥ്വിരാജ് തന്നെ അറിയിച്ചു. വിജയികളും ആയുള്ള പൃഥ്വിരാജിനെ ഫോൺ സംഭാഷണം വലിയ നർമ്മ മുഹൂർത്തമായി മാറി. അപ്രതീക്ഷിതമായി വിജയികളോട് “ഹലോ ഞാൻ പൃഥ്വിരാജാണ്, സിനിമയിലെ അഭിനയിക്കുന്ന ഒരു ആളാണ്” എന്ന ആമുഖത്തോടെ വിജയികളുടെ സംസാരിച്ച പൃഥ്വിരാജിനെ കണ്ടപ്പോൾ കാണികളിൽ വളരെ കൗതുകം ഉണ്ടായി.

താര ജാടകളൊന്നും തന്നെ ഇല്ലാതെ പൃഥ്വിരാജ് വിജയികൾക്ക് ആശംസകൾ നൽകുകയും തമാശകൾ പറയുകയും ചെയ്തു. ഒപ്പം ഒരു വിജയിതാവിനോട് “ഞാൻ അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ ഈ മാസം ആറാം തീയതി റിലീസ് ആകുന്നുണ്ട് അത് കുടുംബസമേതം തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം” എന്നും പൃഥ്വിരാജ് പറയുകയുണ്ടായി. കലാഭവൻ ഷാജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ. ഓണം റിലീസായി പുറത്ത് തുടങ്ങുന്ന ഈ ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.