‘പ്രേക്ഷകരെ വിസ്മയിപ്പിച്ച് വീണ്ടും ലാലേട്ടൻ’ മോഹൻലാലും വൈക്കം വിജയലക്ഷ്മിയും ചേർന്നാലപിച്ച ഇട്ടിമാണിയിലെ ഗാനം പുറത്ത് !! ഉഗ്രൻ ഈ ഗാനം !! നിമിഷങ്ങൾക്കകം ഗാനം വൈറൽ !!

നടന വിസ്മയം മോഹൻലാൽ നായകനായി എത്തുന്ന കോമഡി ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും മറ്റു ഗാനങ്ങളും എല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.ഈ ഓണത്തിന് ഇട്ടിമാണി എന്ന ചിത്രത്തിലൂടെ ആഘോഷമാക്കാനാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്.മോഹൻലാലിന്റെ ചൈനീസ് കഥാപാത്രത്തിന് ഗെറ്റപ്പും നാടൻ ശൈലിയിലുള്ള ലുക്കും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് അടുത്ത എത്തിയപ്പോഴേക്കും അണിയറപ്രവർത്തകർ മറ്റൊരു ഗാനം കൂടി പുറത്തു വിട്ടിരിക്കുകയാണ്.സൂപ്പർതാരം മോഹൻലാൽ തന്നെ ഈ ഗാനം ആലപിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിനൊപ്പം ചേർന്ന് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ഈ ആലപിക്കുന്നു. “കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ… “എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്ത ആയേനെ നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.ഒരു ഫീൽ ഗുഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഈ ഗാനം ലാളിത്യമാർന്ന ഒരു ആസ്വാദനം പ്രേക്ഷകർക്ക് നൽകുന്നു. വൈക്കം വിജയലക്ഷ്മിയും മോഹൻലാലും ഈ ഗാനം ആ ലഭിക്കുന്നതും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതുമാണ് ഗാനത്തിന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വളരെ ക്യൂട്ട് ആയിരിക്കുന്ന ലാലേട്ടന്റെ മുഖം മോഹൻലാൽ ആരാധകർക്ക് ഒരു ആവേശമാണ് നൽകിയിരിക്കുന്നത്.കേൾക്കുമ്പോൾ തന്നെ ആസ്വാദ്യമായി തോന്നുന്ന ഈ ഗാനം പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം പ്രശസ്ത എഴുത്തുകാരൻ സന്തോഷ് വർമ്മയാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

നടനത്തിനപ്പുറം മോഹൻലാലിന്റെ ഏറ്റവും ഇഷ്ടം മേഖലയാണ് ഗാന മേഖല. നിരവധി സ്റ്റേജ് ഷോകളിലും മറ്റും ഗാനങ്ങൾ ആലപിച്ചിട്ടുള്ള മോഹൻലാൽ സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ഒടിയൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അവസാനമായി പിന്നണി ഗായകൻ ആയത്.ഏറെ പ്രേക്ഷക സ്വീകാര്യതയാണ് മോഹൻലാൽ ഗാനങ്ങൾക്ക് നാളിതുവരെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ് ഡയലോഗുകൾ സെൻട്രൽ ഡയലോഗുകളും പറഞ്ഞു ജനങ്ങളെ കയ്യിലെടുത്ത ലാലേട്ടൻ ഒരു ഗായകനായി എത്തുമ്പോൾ അതിന്റെ പ്രത്യേകത ഒന്ന് വേറെ തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.നാളെ റിലീസിനൊരുങ്ങുന്ന ഇട്ടിമാണി കാണുന്നതിന് ആളുകളെ കൂടുതൽ പ്രചോദനം നൽകുന്നതിന് ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബിൽ ഈ ഗാനത്തിന് ലഭിച്ച കമന്റുകൾ ഇൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.ഒരു പക്കാ ഫീൽ ഗുഡ് ഗാനമായി പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്ന ഈ ഗാനം പോലെ തന്നെ ഒരു സീൻ കൂടി ചിത്രമായിരിക്കും ഇട്ടിമാണി എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.