നടൻ ജയസൂര്യയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു !! പുതിയ ചിത്രത്തിലെ സെറ്റിൽ വച്ച് ബോധരഹിതനായി വീഴുകയായിരുന്നു താരം !! കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

പ്രിയ നടൻ ജയസൂര്യ പരിക്കിന്റെ പിടിയിൽ. ജയസൂര്യ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു സംഭവം. സംഘട്ടന രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു തുടർന്ന് അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. കുറച്ചുദിവസങ്ങളായി സംഘടന രംഗങ്ങളായിരുന്നു തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് ശാരീരികമായി നന്നായി ക്ഷീണിച്ച ജയസൂര്യ തലചുറ്റി ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ വിശദീകരിക്കുന്നത്. തൃശ്ശൂർ പൂരം എന്ന സെറ്റിൽ വച്ച് അരങ്ങേറിയ ഈ അനിഷ്ട സംഭവം ജയസൂര്യയ്ക്ക് വളരെ വലിയ ശാരീരിക വിഷമത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയസൂര്യയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സംഭവത്തെ തുടർന്ന് ഷൂട്ടിംഗ് കുറച്ചു ദിവസത്തേക്ക് നിർത്തി വെക്കുകയാണ് ഉണ്ടായത്. ആരോഗ്യപൂർണമായ വീണ്ടെടുത്ത ശേഷം ജയസൂര്യയ്ക്ക് പതിനാലാം തീയതിയോടെ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ സാധിക്കും എന്നാണ് അടുത്ത വൃന്ദങ്ങൾ സൂചിപ്പിക്കുന്നത്. കഥാപാത്രത്തെ ഉൾക്കൊള്ളുന്നത്തിനായി ശാരീരികമായി വലിയ റിസ്ക്കുകൾ ഏറ്റെടുക്കുന്ന ഒരു നടൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ജയസൂര്യ. നിരവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ശാരീരികമായി സഹിച്ച ത്യാഗങ്ങൾ സഹപ്രവർത്തകരിലൂടെ ലോകം അറിഞ്ഞിട്ടുള്ളതാണ്. അപ്പോത്തിക്കിരി എന്ന സിനിമയുടെ സെറ്റിൽ വച്ച് നിരവധി തവണയാണ് ബിപി താന്ന് ജയസൂര്യ ബോധരഹിതനായി വീണതെന്ന് സുരേഷ് ഗോപി മുമ്പ് പല തവണ പരാമർശിച്ചിട്ടുണ്ട്. ആ ചിത്രത്തിനായി അദ്ദേഹം വളരെയധികം ശരീരഭാരം കുറച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മതിയായ നിയന്ത്രണം പാലിച്ചിരുന്ന ജയസൂര്യ പലപ്പോഴും അവശനായി സെറ്റിൽ സമാനമായ രീതിയിൽ തലകറങ്ങി വീഴുക പതിവായിരുന്നു.

ഒരു നടനെന്ന നിലയിൽ തന്റെ കർത്തവ്യമാണ് ഇത് തന്നെക്കൊണ്ട് ചെയ്യുന്നതെന്ന് ജയസൂര്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ശാരീരികമായി അദ്ദേഹം സഹിക്കുന്ന വേദനകൾ മറ്റു നടന്മാരിൽ നിന്നും അദ്ദേഹത്തെ വളരെയധികം വ്യത്യസ്തനാക്കുന്നു. എല്ലാ വിഷമതകളും തരണം ചെയ്തുകൊണ്ട് അദ്ദേഹം ശക്തമായ രീതിയിൽ തിരിച്ചു വരും എന്ന് ഏവർക്കും അറിയാം. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള തൃശ്ശൂർ പൂരം എന്ന സിനിമ പ്രഖ്യാപന വേണം മുതൽ വാർത്തകളിൽ വലിയ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയാണ് ഈ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ഹിറ്റ്മേക്കർ നിർമാതാവായ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് മോഹൻ ആണ് സംവിധാനം നിർവഹിക്കുക. ശാരീരികമായ അവശതകൾ തരണം ചെയ്ത് ജയസൂര്യ ഊർജ്ജസ്വലനായി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തും എന്നാശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.