“ആഹാ”എന്ന ചിത്രം ഒരു ചരിത്ര സിനിമയാണ് !! വീറും വാശിയും നിറഞ്ഞു നിന്ന “ആഹാ” എന്നാ വടംവലി ടീമിന്റെ വീരഗാഥ. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഒരു സിനിമ.

കേരളത്തിലെ ഒരു ഗ്രാമീണ കായിക ഇനമാണ് വടംവലി. കരുതും വാശിയും നേർക്കുനേർ കൊമ്പ് ഓർക്കുമ്പോൾ കാഴ്ചക്കാരിലും വലിയ ആവേശം ജനിപ്പിക്കുന്ന ഈ കായിക ഇനം കേരളത്തിനകത്തും പുറത്തുമായി വളരെയേറെ പ്രശസ്തി ആർജിച്ചിച്ചുട്ടുണ്ട്. തോൽവികളിൽ നിന്നും തുടർച്ചയായ റെക്കോർഡ് വിജയങ്ങളിലൂടെ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു വടംവലി ടീം തൊണ്ണൂറുകളിൽ സജീവമായിരുന്നു. ആഹാ എന്ന് പേരുള്ള ഈ വടംവലി ടീം വടംവലി എന്ന കായിക ഇനത്തെ കൂടുതൽ ജനകീയമാക്കി. വളരെ ആവേശകരമായ ആ എന്ന ടീമിനെ സംഭവ വികാസങ്ങൾ മുഴുവൻ ഒരു സിനിമയാക്കാൻ പോകുന്നു. പരാജയത്തിന്റെ, വിജയത്തിന്റെ ഒക്കെ നടുവിൽ നിന്നുകൊണ്ട് ആഹാ എന്ന ടീം നടത്തിയ പോരാട്ടങ്ങളെ ഒരു ചരിത്ര സംഭവം എന്ന രീതിയിൽ മലയാള സിനിമയായി രൂപംകൊള്ളാൻ പോകുന്നു. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് എഡിറ്റർ കൂടി ആയ ബിബിൻ പോൾ സാമുവലാണ് ചിത്രത്തിന്റെ സംവിധാനം. യുവതാരങ്ങളിൽ ശ്രദ്ധേയനായ മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്താണ് ചിത്രത്തിൽ നായകനായി അഭിനയിക്കുക. ചിത്രത്തിന്റെ പേരും ആഹാ എന്നുതന്നെയാണ്.
‘ഹണീ ബീ’, ‘പ്രേതം 2’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കല്‍, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘ധ്രുവങ്കള്‍ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഹാ എന്ന വടംവലി ടീമിന്റെ ചരിത്രത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ഈ ചിത്രം ഒരു മുഴുനീള എന്റർടൈൻമെന്റ് എന്നായിരിക്കും എന്നാണ് അണിയറക്കാരുടെ അവകാശം. ഒരു നാടൻ കായിക ഇനത്തിന്റെ കഥപറയുന്ന ചിത്രം ഒരു വടംവലി പോരാട്ടങ്ങളുടെ തീപ്പൊരി പാറുന്ന രംഗങ്ങൾ ഉൾക്കൊള്ളുന്ന ഈ തനി നാടൻ സിനിമയായിരിക്കും. നായികയായെത്തുന്ന ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക ആഹായില്‍ ഉണ്ട്. അന്‍വര്‍ അലിയും ജുബിത് നംറാടത്തും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ ഗായിക സയനോര ഫിലിപ്പ് സംഗീതം നല്‍കി ചിട്ടപ്പെടുത്തുന്നു. വടംവലി രംഗങ്ങളുള്ള സിനിമകൾ മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും. ഒരു മുഴുനീള വടംവലി പ്രമേയമായുള്ള ചിത്രം നാളിതുവരെയായി മോളിവുഡിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഒരു ആശയത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ചിത്രം ആയിരിക്കില്ല ഇത്. തീർത്തും യഥാർത്ഥവും ചരിത്രപരവുമായ ഉള്ള വസ്തുതകളും ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു മുഴുനീള വടംവലി ടീമിന്റെ ചിത്രം.

ചിത്രത്തിന്റെ മറ്റ് അണിയറ വിശേഷങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ അറിയിപ്പുകൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ഇന്ദ്രജിത്ത് എന്ന നടന്റെ കരിയറിലെ ഒരു ബ്രേക്ക് ആയിരിക്കും ഈ ചിത്രം എന്ന് കരുതപ്പെടുന്നു. ആഹാ എന്ന ചിത്രത്തിന് പ്രചോദനമായ വടംവലി ടീമിലെ ഓരോ അംഗങ്ങളുടെയും അനുഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആയിരിക്കും ചിത്രമൊരുക്കുക. ഒരു സീസണിലെ 73 മത്സരങ്ങളിൽ നിന്ന് 72 മത്സരങ്ങളും ജയിച്ച് ചരിത്രം കുറിച്ചിട്ടുള്ള ആഹാ എന്ന് വടംവലി ടീമിന്റെ സംഭവ ബഹുലമായ ചരിത്രം ഒരു സിനിമ ആകുമ്പോൾ ആ സിനിമയും ഒരു ചരിത്രമാകും.