വിണ്ണിൽ നിന്ന് മണ്ണിലേയ്ക്ക് ഇറങ്ങി താരങ്ങൾ !! സോഷ്യൽമീഡിയയിൽ കൺട്രോൾ റൂമുകൾ ആക്കി  സിനിമാതാരങ്ങളും !! അതിജീവനത്തിന് പിന്തുണയുമായി മുൻനിര നായകന്മാർ!!

കഴിഞ്ഞ വർഷത്തേക്കാൾ വലിയൊരു മഹാമാരി ആണ് കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു പ്രളയത്തിന്റെ  നിന്ന് ദുരന്തത്തിൽ നിന്ന് കരകയറും  മുമ്പേ മറ്റൊന്ന് നമ്മുടെ മുൻപിൽ. കൈകോർത്തു പരസ്പരം സഹായിച്ചല്ലാതെ നമുക്ക് ഇതിനെ അതിജീവിക്കാൻ കഴിയില്ല. അതിജീവനത്തിന്റെ  ഭാഗമായി നൂതനമായി നമുക്ക് ഉപയോഗിക്കാൻ പറ്റിയ എല്ലാ സാങ്കേതിക വിദ്യകളും നാം ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെല്ലാം  പൂർണമായും പിന്തുണച്ചു കൊണ്ടാണ് മുൻനിര സിനിമാതാരങ്ങൾ പോലും രംഗത്തെത്തിയിരിക്കുന്നത്. ടോവിനോ,  ദുൽഖർ സൽമാൻ,  നിവിൻ പോളി, ജയസൂര്യ  തുടങ്ങി നിരവധി മുൻനിര സിനിമ താരങ്ങളെല്ലാം തന്നെ രക്ഷാപ്രവർത്തനത്തിന് ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രളയത്തിന് മലയാളികളുടെ കൺട്രോൾറൂം ആയിരുന്ന ഫേസ്ബുക്ക് ഇത്തവണയും അതുപോലെ തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ചുകൊണ്ട് വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി താരങ്ങൾ പ്രധാനപ്പെട്ട അറിയിപ്പുകൾ, നിർണായകമായ വിവരങ്ങൾ എന്നിവയെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യം ആണെങ്കിലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ചിലർ വലിയ താൽപര്യം കാണിക്കാറുണ്ട്.

അപകടകരമായ ഈ പ്രക്രിയയെ മറികടക്കാൻ സിനിമ താരങ്ങളുടെ അറിയിപ്പുകൾ ആശ്രയിക്കുകയാണ് നല്ലത്. വിശ്വാസി യോഗവും ഔദ്യോഗികമായി ഉറപ്പുവരുത്തുകയും ആയ വിവരങ്ങൾ മാത്രമേ താരങ്ങൾ പുറത്തുവിടാറുള്ളൂ. അത്തരത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ അതിജീവനത്തെ കൂടുതൽ എളുപ്പത്തിൽ സാധ്യമാക്കാൻ സിനിമാതാരങ്ങൾ നൽകുന്ന സംഭാവന ചെറുതായി കാണാൻ കഴിയില്ല.