ലോക സിനിമയിലെ ഏറ്റവും ചെറിയ നിർമ്മാതാവ് എന്ന ‘ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ്’ കരസ്ഥമാക്കി ഗിന്നസ് പക്രു ! #SHARE

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ നേരത്തെ തന്നെ ഇടം നേടിയ പ്രചോദനമാണ് ഗിന്നസ് പക്രു. തന്റെ ഉയരക്കുറവ് ഏറ്റവും വലിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള മിക്ക വാക്കി മാറ്റിയ ഈ കലാകാരൻ ഇപ്പോൾ ഇതാ മറ്റൊരു സുവർണ്ണ അംഗീകാരത്തിന് നിറവിൽ എത്തിനിൽക്കുകയാണ്. ലോകസിനിമയിലെ ഏറ്റവും ചെറിയ നിർമാതാവ് എന്ന ‘ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ്’ ഇനി ഗിന്നസ് പക്രുവിന്റെ പേരിലായിരിക്കും. പക്രുവിന്റെ ആദ്യത്തെ നിർമ്മാണ സംരംഭമായ ‘ഫാൻസി ഡ്രസ്സ്’ എന്ന സിനിമയാണ് ഈ നേട്ടത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചത്. തനിക്ക് ലഭിച്ച ഈ അപൂർവ്വ നേട്ടം ഫാൻസി ഡ്രെസ്സ് എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് സമർപ്പിക്കുകയാണ് പക്രു. ഗിന്നസ് പക്രു തന്നെ, നായകവേഷം കൈകാര്യം ചെയ്ത ഫാൻസിഡ്രസ്സ് എന്ന സിനിമ തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.   കൊച്ചുകുട്ടിയായും ,കള്ളനായും രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പക്രു ഈ സിനിമയിൽ എത്തിയിരിക്കുന്നത്. അദ്ദേഹം ഇതിനായി നടത്തിയ മേക്കോവർ വൈറലായിരുന്നു.

രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്ത ഫാൻസി ഡ്രസ്സ്‌ എന്ന ഈ ചിത്രത്തിൽ ഹരീഷ് കണാരൻ–ഗിന്നസ് പക്രു ടീമിന്റെ കൗണ്ടറുകളും കോമഡി നമ്പറുകളാണ് പ്രധാന ആകർഷണം. ഹ്യൂമർ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ചിത്രം ഇടവേള കഴിയുന്നതോടെ ചെറിയൊരു ത്രില്ലർ സ്വഭാവത്തിലേയ്ക്ക് മാറുന്നു.  അടുത്ത നിമിഷം എന്തുസംഭവിക്കും എന്ന ആകാംക്ഷ അവസാനംവരെ നിലനിർത്തിയാണ് സിനിമ മുന്നോട്ടുപോകുന്നത്.

മുൻനിര താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, കോട്ടയം പ്രദീപ്, തെസ്നി ഖാൻ, ബിജു കുട്ടൻ, സുധീര്‍ കരമന, ബാല തുടങ്ങിയവർക്കൊപ്പം കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സൗമ്യ മേനോൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരും സംഗീതം രതീഷ് വേഗയും നിര്‍വഹിച്ചിരിക്കുന്നു.