മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വർഷം തികയുന്നു.. ഇത്രയും നാളായിട്ടും ഒരു ഗോസിപ്പൊ അനാവശ്യ വിവാദമോ മമ്മൂട്ടിയുടെ പേരിൽ ഉണ്ടായിട്ടില്ല.. കാരണം?? : ദുൽഖർ സൽമാൻ പറയുന്നു..

മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ മമ്മൂട്ടി സിനിമാഭിനയ ജീവിതത്തിന്റെ 48ആം വർഷത്തിൽ എത്തിനിൽക്കുമ്പോൾ ഇതുവരെ അദ്ദേഹം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഒരു ഗോസിപ്പിനോ വിവാദങ്ങൾക്കോ പോലും ഇടം കൊടുത്തിട്ടില്ല. സ്ത്രീ വിഷയങ്ങളിലോ മദ്യപാനാസക്തികളിലോ മറ്റു ദുശ്ശീലങ്ങളിലോ ഒന്നും മമ്മൂട്ടിയെ നമുക്ക് കാണാൻ സാധിക്കില്ല. അത്തരം ഒരു വ്യക്തിത്വം അദ്ദേഹം ഇത്രയും നാൾ കൊണ്ട് നേടിയെടുത്തിട്ടുണ്ട്. മമ്മൂട്ടി ഒരു അഹങ്കാരിയാണെന്ന് ഒരു കാലം വരെ മലയാളികൾ പറഞ്ഞിരുന്നു. പക്ഷേ അതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഭാഗമാണ് അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ് എന്നും കാലാന്തരത്തിൽ മലയാളികൾ അതിനെ തിരുത്തി പറഞ്ഞു. എങ്കിലും ഇത്രയും നാളായിട്ടും ഏതെങ്കിലുമൊരു എടാ കൂട്ടത്തിൽ മമ്മൂട്ടി എന്തുകൊണ്ട് ചെന്നു ചാടിയില്ല എന്നതിന് ഉത്തരം എന്തെന്ന് അറിയുമോ?? അതിനുള്ള ഉത്തരം പറയുകയാണ് മകൻ ദുൽഖർ സൽമാൻ. വാപ്പച്ചി എന്തുകൊണ്ടാണ് ഇപ്പോഴും അനാവശ്യമായ വിവാദങ്ങളിൽ ചെന്ന് ചാടാത്തത് എന്നതിനുള്ള മറുപടിയായി മകൻ പറയുന്നത് ‘ഉമ്മച്ചിയോടുള്ള വാപ്പച്ചിയുടെ അഗാധമായ സ്നേഹം, സിനിമാ സെറ്റിൽ ഇരിക്കുമ്പോൾ പോലും അവർ എപ്പോഴും ഫോൺ വിളിയാണ്. ‘ എന്നാണ്. താൻ കണ്ട ഏറ്റവും മികച്ച ഗൃഹനാഥനും വാപ്പച്ചിയാണ് എന്ന് പറയുന്നു ദുൽഖർ. ഈയടുത്തകാലത്ത് ‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ദുൽഖർ സൽമാൻ അന്നേരം ഒരു പ്രമുഖ എഫ്എം റേഡിയോയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തന്റെ സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ കുടുംബ വിശേഷങ്ങളെക്കുറിച്ചും ദുൽഖർ സൽമാൻ ഏറെ വാചാലനായി. 

ദുൽഖർ പറഞ്ഞത്..

വാപ്പച്ചിയും  ഉമ്മച്ചിയും (മമ്മൂട്ടി – സുൽഫത്ത്) പരസ്പരം കണ്ടില്ലെങ്കിലും എപ്പോഴും ഫോൺ വിളിയാണ് സിനിമയിൽ അഭിനയിക്കുമ്പോൾ ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാലുടന്‍ വാപ്പച്ചി ഉമ്മച്ചിയെ വിളിക്കും. ദിവസത്തില്‍ നിരവധി തവണ ഇങ്ങനെ വിളിക്കുമെന്നും ഞാൻ അമാലിനെ അങ്ങനെ വിളിക്കാറില്ല, തിരക്കിലായിരിക്കും എന്നും ദുൽഖർ പറയുന്നു. അത്ര സ്നേഹവും കരുതലും പരസ്പരം മമ്മൂട്ടിയും – സുൽഫത്തും പങ്കുവയ്ക്കുന്നു. ദുൽഖർ അഭിനയിക്കുന്ന സിനിമകളെ കുറിച്ച് മമ്മൂട്ടി പ്രത്യേകിച്ച് അഭിപ്രായം ഒന്നും പങ്കുവയ്ക്കാറില്ല എന്നാണ് ദുൽഖർ പറയുന്നത്. സിനിമകൾ ഇറങ്ങുമ്പോൾ അടുത്ത് ഇരിക്കുന്ന വേളകളിൽ ചില മൂളലുകൾ ഒക്കെ നടത്തും. ഉം.. ആ.. എന്നൊക്കെ. അതിൽനിന്നും നമ്മൾ മനസ്സിലാക്കി എടുക്കണം ; ദുൽഖർ പറഞ്ഞു.

ഒരു സിനിമ എങ്ങനെയാണ് ദുൽഖർ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ; എനിക്ക് കാണാന്‍ തോന്നുന്ന തരത്തിലുള്ള സിനിമ മാത്രമേ ചെയ്യൂ. ചിലരൊക്കെ കഥ പറയുമ്പോൾ സിനിമ കാണുന്ന പ്രതീതി തന്നെയാണ്. കേട്ടയുടനെ സമ്മതം പറയാറില്ല, കുറേ ആലോചിച്ചതിന് ശേഷമാണ് സിനിമ സ്വീകരിക്കുന്നതെന്നും പറയുന്നു ദുൽഖർ സൽമാൻ.