സ്ത്രീകൾക്കും ചെയ്യാൻ കഴിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ… പെൺകരുത്തിന്റെ കൂട്ടായ്മയായ WCC ദുരന്തമുഖത്ത് സജീവം. പ്രിയ നടി റിമ കല്ലിങ്കലിന് നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ.

സ്ത്രീകൾക്കും ചെയ്യാൻ കഴിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ… പെൺകരുത്തിന്റെ കൂട്ടായ്മയായ WCC ദുരന്തമുഖത്ത് സജീവം. പ്രിയ നടി റിമ കല്ലിങ്കലിന് നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ.

മലയാള സിനിമയുടെ പെൺ കരുത്തിന്റെ കൂട്ടായ്മയായ, WCC ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി ഇപ്പോൾ സജീവമായിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരള സംസ്ഥാനം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾ അതിജീവനത്തിനായി ഒരുപാട് സന്നദ്ധ സംഘടനകളാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. ക്യാമ്പുകളിലേക്ക് ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ വേണ്ടിയിട്ടുള്ള കളക്ഷൻ സെൻസറുകളാണ് പൊതുവായി രൂപീകരിക്കപ്പെട്ട ഉള്ള ദുരിതാശ്വാസ പ്രവർത്തനം. രാഷ്ട്രീയ പ്രവർത്തകരും ഫാൻസ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളും സിനിമാതാരങ്ങളും ഈ രീതി വിജയകരമായി തന്നെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ ഡബ്ല്യുസിസി എന്ന സംഘടനയും ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി കളക്ടീവ് സെന്ററുകൾ ആരംഭിച്ച പെൺകരുത്തിനു കൂട്ടായ്മ കാണിക്കുന്നു.കൊച്ചിയിലെ കലൂർ ഉള്ള മാമാങ്കം സ്റ്റുഡിയോ കളക്ഷന്‍ പോയിന്റാക്കിയാണ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം നിരവധി താരങ്ങളും ഡബ്ല്യുസിസി പ്രവർത്തകരുമാണ് കളക്ടീവ് സെൻസറുകളിൽ തങ്ങളുടെ സേവനവുമായി മുന്നിട്ടിറങ്ങിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള വ്യാജ പ്രചാരണങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നിക്ഷേപിക്കരുത് എന്ന തരത്തിലുള്ള ഗുരുതരമായ ആഹ്വാനങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായതോടെ ആണ് ഡബ്ല്യുസിസി ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ മുന്നോട്ടു ഇറങ്ങിയത്. സിനിമാമേഖലയിൽ സ്ത്രീകൾക്കായി രൂപീകരിക്കപ്പെട്ട ആദ്യത്തെ കൂട്ടായ്മയായിരുന്നു ഡബ്ല്യുസിസി. സിനിമാ മേഖലയിലും മറ്റ് സാമൂഹിക മേഖലകളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും അവകാശ നിഷേധങ്ങൾക്കും എതിരെ പ്രവർത്തിക്കാനാണ് ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടത്. മലയാള സിനിമാ മേഖലയിൽ നടക്കുന്ന സ്ത്രീ ചൂഷണങ്ങൾക്കെതിരെ യും മറ്റ് സാമൂഹിക പ്രശ്നങ്ങൾക്കെതിരെ യും ചുരുങ്ങിയ കാലം കൊണ്ട് വ്യക്തമായ നിലപാട് സ്വീകരിക്കാനും അതിനെതിരെ പ്രവർത്തിക്കാനും പെൺകരുത്തിന്റെ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തിൽ സ്ത്രീകൾക്കു മാത്രമായി ഈ കൂട്ടായ്മയെ പിന്തുണച്ചും വിമർശിച്ചും മുഖ്യധാരയിലുള്ള പലരും രംഗത്തെത്തിയിരുന്നു. അത്തരക്കാരോട് എല്ലാം തങ്ങളുടെ സാമൂഹിക പ്രതിബദ്ധത എത്രത്തോളമുണ്ട് എന്ന് തെളിയിക്കുന്ന തരത്തിൽ ആണ് പ്രളയമുഖത്തുള്ള ഡബ്ല്യു സി സി യുടെ പ്രവർത്തനങ്ങൾ