‘ചേതനയറ്റ മകന്റെ ശരീരം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി..’ – ലിനുവിന് അന്ത്യാഞ്ജലി അർപ്പിച്ച് ഉണ്ണി മുകുന്ദൻ

കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട ലിജുവിന് അന്ത്യാഞ്ജലികൾ അർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. സേവാഭാരതിയുടെ പ്രവർത്തകനാണ് മരണപ്പെട്ട ലിജു. ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള സന്നദ്ധസംഘടനയാണ് സേവാഭാരതി എന്ന കാരണത്താൽ ഈ അവസരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചിലർ എന്നും ഉണ്ണിമുകുന്ദൻ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ജീവനില്ലാത്ത തന്റെ മകന്റെ ശരീരം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് ചിരിക്കുന്ന ഇമോജി ആണ് പലരും ഇടുന്നത്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് എല്ലാവരും ഒന്നിക്കേണ്ട സമയമാണ് ഇതെന്നും ഉണ്ണി മുകുന്ദൻ ഓർമ്മപ്പെടുത്തുന്നു. അന്തരിച്ച ലിനു, വസ്ത്രങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയ നൗഷാദ് എന്നിവർ ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെ പേരോ കോടിയോ നോക്കിയിട്ടല്ല ഇതൊക്കെ ചെയ്യുന്നത് എന്നും ഉണ്ണിമുകുന്ദൻ ഓർമ്മപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസമാണ് ലിനു മരണപ്പെടുന്നത്. ലിനു തന്റെ മാതാപിതാക്കളെ ക്യാമ്പിൽ എത്തിച്ചശേഷം രക്ഷാപ്രവർത്തനത്തിന് പോകുകയായിരുന്നു. ഇതിനിടെയാണ് ലിനുവിന് സ്വന്തം ജീവൻ നഷ്ടമാകുന്നത്. ലിനുവിന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് ഒട്ടേറെ ആളുകളാണ് രംഗത്ത് വരുന്നത്.

മതത്തിനും രാഷ്ട്രീയത്തിനും അതീതമാണ് മാനവികത എന്ന് നൗഷാദും ലിനുവും അവരുടെ പ്രവർത്തികളിലൂടെ തെളിയിക്കുന്നു. കേരളം ഇത്തരത്തിലൊരു മഹാമാരിയുടെ പിടിയിൽ അകപ്പെടുമ്പോഴും, ജാതിയുടെയും മതത്തെയും രാഷ്ട്രീയത്തെയും പേരിൽ വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മാറ്റി നിർത്തണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെടുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്: