ദുരിതബാധിതരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു ടോവിനോ തോമസ്. കഴിഞ്ഞ പ്രളയത്തിൽ കാണിച്ച അതേ ആർജ്ജവവുമായി അതിജീവന രംഗത്ത് വീണ്ടും സജീവമായി താരം

‘കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ് , ഇങ്ങോട്ട് വരാം !
ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു !’ ചലച്ചിത്രതാരം ടോവിനോ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് ഇങ്ങനെ. സ്വന്തം നാട് ദുരിതത്തിൽ ആകുമ്പോൾ കരകയറാൻ ഉണ്ടാകേണ്ട പൗരബോധം ആണ് ടോവിനോ എന്നാ മനുഷ്യസ്നേഹിയിൽ നിന്നും വായിച്ചെടുക്കാൻ കഴിയുക. വളരെ മാതൃകാപരമായ ടൊവിനോയുടെ ഈ നടപടി അത് സമൂഹത്തിന് വലിയ പ്രചോദനമാണ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനും ടോവിനോ തന്റെ വീട്ടിൽ ഒട്ടേറെപ്പേർക്ക് അഭയം കൊടുത്തിരുന്നു. നീചമായ വിമർശനങ്ങൾ ഇതിന്റെ പേരിൽ നേരിടേണ്ടിവന്നിട്ടുള്ള ടോവിനോ അതൊന്നും കണക്കിലെടുക്കാതെ വീണ്ടും ദുരിതബാധിതർക്ക് സഹായവുമായി എത്തിയിരിക്കുന്നു.പ്രളയം എന്ന യാഥാർത്ഥ്യം ഒരു ഭീതി പടർത്തുന്ന ഒന്നാണെങ്കിലും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഒരു പ്രളയത്തെ നേരിടാൻ സധൈര്യം സജ്ജമാവുകയാണ് കേരള ജനത. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സഹായഹസ്തവുമായി ജനങ്ങൾ തന്നെ എല്ലാം മറന്ന് ഒരുമെയ്യോടെ കൈകോർക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും സിനിമാപ്രവർത്തകരും എന്നിങ്ങനെ എല്ലാവരും തന്നെ സോഷ്യൽ മീഡിയകൾ ഒരു കൺട്രോൾ റൂം പോലെ പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്. സിനിമാ താരങ്ങളിൽ ഒട്ടുമിക്കവരും ഈയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് ഉതകുന്ന വിവരങ്ങളും രക്ഷാപ്രവർത്തന വാർത്തകളുമാണ് ഫേസ്ബുക് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

ഇക്കൂട്ടത്തിൽ കഴിഞ്ഞ പ്രളയത്തിൽ ഏറ്റവുമധികം രക്ഷാ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത സിനിമാ താരം ടോവിനോ തോമസ് ഇപ്പോൾ ചെയ്യുന്ന അതിജീവന പ്രവർത്തനങ്ങൾ കേരള ജനതയ്ക്ക് വലിയ ഊർജ്ജം പകരുന്നത്.