“കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ‘flood star’ എന്നും പറഞ്ഞോണ്ട് വരുന്നോരെ എന്ത് ചെയ്യണം ?? ഒന്ന് പറയൂ ??” : ടോവിനോ ചോദിക്കുന്നു !!

നിലക്കാതെ തുടരുന്ന കനത്ത മഴയുടെ അനന്തര ഫലമെന്നോണം കേരളത്തിൽ വീണ്ടും പ്രളയം സംഭവിക്കാം എന്ന സൂചനകൾ വന്നു തുടങ്ങിയിരിക്കുന്നു. വയനാടും നിലമ്പൂരും എല്ലാം പ്രളയ സമാനമായ സാഹചര്യം നേരിട്ട്, വളരെയധികം ദുരിതം ബാധിക്കപ്പെട്ട സ്ഥലങ്ങൾ ആയി മാറുകയാണ്. മഴക്കെടുതിയിൽ മരണ നിരക്കുകൾ ഉയരുകയാണ്. പ്രളയം എന്ന യാഥാർത്ഥ്യം ഒരു ഭീതി പടർത്തുന്ന ഒന്നാണെങ്കിലും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഒരു പ്രളയത്തെ നേരിടാൻ സധൈര്യം സജ്ജമാവുകയാണ് കേരള ജനത. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സഹായഹസ്തവുമായി ജനങ്ങൾ തന്നെ എല്ലാം മറന്ന് ഒരുമെയ്യോടെ കൈകോർക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും സിനിമാപ്രവർത്തകരും എന്നിങ്ങനെ എല്ലാവരും തന്നെ സോഷ്യൽ മീഡിയകൾ ഒരു കൺട്രോൾ റൂം പോലെ പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്. സിനിമാ താരങ്ങളിൽ ഒട്ടുമിക്കവരും ഈയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് ഉതകുന്ന വിവരങ്ങളും രക്ഷാപ്രവർത്തന വാർത്തകളുമാണ് ഫേസ്ബുക് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ കഴിഞ്ഞ പ്രളയത്തിൽ ഏറ്റവുമധികം രക്ഷാ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത സിനിമാ താരം ടോവിനോ തോമസ് ഇപ്പോൾ പുതിയ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമ നൽകി കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത് എന്നിരുന്നാലും ഇനി സിനിമാ വാർത്തകൾക്ക് പകരം ഇനി മുതൽ ഫുൾ alert posts ആയിരിക്കും ഇടുന്നത് എന്ന് ടോവിനോ തോമസ് പറയുന്നു. കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ, അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും. അപ്പൊ flood star എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ എന്നും ടോവിനോ ചോദിക്കുന്നു.

ടോവിനോ തോമസ് എഴുതിയ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ..

“കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ flood star എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !”