“ഓസിനല്ല ഞാൻ സിനിമ ചെയ്യുന്നത് ,രാപകലില്ലാതെ നല്ല പണിയെടുത്തിട്ടാണ് ” !! ആരാധകന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ ടോവിനോയുടെ മറുപടി !!

മലയാള സിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ
ടോവിനോ തോമസിന് ഈ വർഷം നല്ല രാശിയുള്ള വർഷമാണ്. ടോവിനോ അഭിനയിച്ച അഞ്ചു ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. അതിൽ ലുക്കാ, ആൻഡ് ദി ഓസ്കർ ഗോസ്റ്റ് റ്റൂ… എന്നി ചിത്രങ്ങളിൽ നായകനായും ടോവിനോ തിളങ്ങി. അടുത്തതായി ‘കൽക്കി ‘എന്ന ചിത്രമാണ് ടോവിനോയുടെ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖ പരിപാടിയിലാണ് ടോവിനോ കടുത്ത ഭാഷയിൽ തന്റെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത്. ‘ഇത്രയും സിനിമകൾ ഒരുമിച്ചു റിലീസിങ് ആകുമ്പോൾ ആൾക്കാരോട് പോയി കാണാൻ പറയുന്നതിന് ചമ്മൽ തോന്നാറുണ്ടോ.’? എന്ന ആരാധകന്റെ ഒരു ചോദ്യത്തിന് “ഞാൻ നല്ല പണിയെടുത്തിട്ടാണ്
ഓരോ പടവും എടുക്കുന്നത്. അല്ലാതെ ഞാൻ ഓസിനല്ല, എല്ലാപാടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുത്തിട്ടാണ് നടക്കുന്നത്. ” -എന്ന മറുപടിയാണ് ടോവിനോ നൽകിയത്. താൻ അഭിനയിച്ച സിനിമകൾ മാർക്കറ്റ് ചെയ്യുന്നതിന് പൂർണ്ണമായി പരിശ്രമിക്കുന്നതിൽ സിനിമ മേഖലയിൽ ഏറെ മാതൃക കാട്ടുന്ന ഒരു തരാമെന്ന നിലയിൽ ഇത്തരം ചോദ്യങ്ങൾ മുൻപും താരം നേരിട്ടിട്ടുണ്ട്. കേരളം നേരിട്ട പ്രളയം ദിനങ്ങളിൽ ടോവിനോ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ സിനിമകൾ ശ്രദ്ധിക്കപ്പെടാൻ അല്ലേ എന്ന പരിഹാസങ്ങൾക്കും മറുപടിയായി “എന്റെ സിനിമകൾ നിങ്ങൾ ഇനി കാണണ്ടാ “എന്നായിരുന്നു പറഞ്ഞിരുന്നത്.

നേരത്തെ തന്നെ ഷൂട്ടിങ് പൂർത്തിയായ ടോവിനോ ചിത്രങ്ങൾ തുടരെ തുടരെയാണ് തീയറ്ററിൽ എത്തുന്നത്.’കൽക്കി ‘ക്ക് ശേഷവും ടോവിനോ നായകനായുള്ള ചിത്രങ്ങൾ ഇനിയും റിലീസ് ആകുമെന്നാണ് റിപ്പോർട്ടകൾ. എത്ര ചിത്രങ്ങൾ പുറത്ത് വന്നാലും വിജയിക്കേണ്ടവ വിജയ്‍ക്കും. വ്യത്യസ്തമായ സിനിമകളിലൂടെ മികച്ച നായക നടനായി മുന്നേറുകയാണ് ടോവിനോ തോമസ് .