ആരൊക്കെ ട്രോളിയാലും ടോവീനോ മാസാണ് ! നിലമ്പൂരിലെ ക്യാമ്പുകളിലേക്ക് അരിച്ചാക്ക് ചുമന്ന് ടൊവിയും, ജോജുവും: ഇരുവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ; വീഡിയോ #keralafloods2019

കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയബാധിത സ്ഥലങ്ങളിലേക്ക് നേരിട്ടെത്തി ടൊവീനോ തോമസ്. നടന്‍ ജോജു ജോര്‍ജ്ജിനൊപ്പമാണ് താരം നിലമ്പൂരിലുള്ള റിലീഫ് ക്യാമ്പുകളിലേക്ക് സന്ദര്‍ശനം നടത്തിയത്. ടെവീനോയുടെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ നിന്നും ശേഖരിച്ച സാധനങ്ങളുമായിട്ടാണ് ഇവര്‍ യാത്ര തിരിച്ചത്. പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിയുടെ അഡ്മിന്‍ അജിത്തും ഗ്രൂപ്പ് അംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ട്.കഴിഞ്ഞ പ്രളയകാലഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ പ്രതി ടൊവീനോയ്ക്ക് ഏറെ പരിഹാസവും ട്രോളും നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഇക്കൊല്ലം ജാഗ്രത നിര്‍ദ്ദേശങ്ങളും, അറിയിപ്പുകളും മാത്രമാണ് ടൊവീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പ്രളയബാധിതരായവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു.

കൊച്ചിയിലും കോട്ടയത്തും ഒരുക്കിയ കലക്ഷന്‍ സെന്ററുകള്‍ ജിഎന്‍പിസി സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ ജില്ലകളില്‍നിന്ന് സഹായം ലഭിച്ചു. വിഭവസമാഹരണത്തിന് ജോജു ജോര്‍ജും നടന്‍ ബിനീഷ് ബാസ്റ്റിനും നേതൃത്വം നല്‍കി. തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി. സംവിധായകന്‍ സക്കരിയയും ഒപ്പമുണ്ട്.