“TOP TEN BEST ACTORS OF INDIA” : ഐ.എം.ഡി.ബി പ്രസിദ്ധീകരിച്ച പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ആറാം സ്ഥാനത്ത് ഫഹദ് ഫാസിലും !

ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുകയാണ് IMDb വെബ്സൈറ്റ്. ലോകവ്യാപക ചലച്ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, ഹോം വീഡിയോകൾ, വീഡിയോ ഗെയിമുകൾ, ഓൺലൈനിൽ സ്ട്രീമിംഗ്, ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു ഓൺലൈൻ ഡാറ്റാബേസാണ് IMDb (ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്). സിനിമയുടെ കാസ്റ്റ്, പ്രൊഡക്ഷൻ ക്രൂ, വ്യക്തിഗത ജീവചരിത്രങ്ങൾ, പ്ലോട്ട് സംഗ്രഹങ്ങൾ, നിസ്സാരകാര്യങ്ങൾ, ആരാധകർക്ക് വേണ്ടിയുള്ള പ്രത്യേക ഫീച്ചറുകൾ, വിമർശനാത്മക അവലോകനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള റേറ്റിംഗുകൾ എല്ലാം IMDbയിൽ ലഭ്യമാക്കിയിരുന്നു. 2019 ഇതുവരെ, ഐ‌എം‌ഡി‌ബിയുടെ ഡാറ്റാബേസിൽ ഏകദേശം 6 ദശലക്ഷം ശീർഷകങ്ങളും (എപ്പിസോഡുകൾ ഉൾപ്പെടെ) 9.9 ദശലക്ഷം വ്യക്തിത്വ വിവരങ്ങൾ, അതുപോലെ 83 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും ഉണ്ട്. ഇത്രയും വലിയ ഒരു സിനിമ ഇൻഫർമേഷൻ വെബ്സൈറ്റിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 10 നടന്മാരുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാള സിനിമയ്ക്ക് അഭിമാനകരമായ സംഗതി എന്തെന്നാൽ, ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരുടെ ഈ പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും ആറാം സ്ഥാനത്ത് റിയലിസ്റ്റിക് സ്റ്റാർ ഫഹദ് ഫാസിലും സ്ഥാനം പിടിച്ചിരിക്കുന്നു.

IMDb തയ്യാറാക്കിയ ലിസ്റ്റ് ഇതാ..

ഒരുപാട് ആരാധകരുടെ റേറ്റിങ്ങിലൂടെയും പ്രോത്സാഹനങ്ങളിലൂടെയുമാണ് മമ്മൂട്ടിയും മോഹൻലാലും ഫഹദും ഈ മികച്ച സ്ഥാനങ്ങൾ IMDbയിൽ നേടിയെടുത്തിരിക്കുന്നത്. ഗൂഗിളിൽ പോലും “TOP TEN BEST ACTORS OF INDIA” എന്ന ചോദ്യത്തിന് മറുപടിയായി തരുന്ന ഉത്തരത്തിന് ആധാരമാണ് IMDb പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പട്ടിക. ആരാധകരുടെ വോട്ടിംഗ് ഉയർന്ന റേറ്റിങ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്നതാണ് എന്നതും വസ്തുതയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും ഫഹദിനെയും അഭിനയജീവിതത്തിലെ നാഴികക്കല്ലുകളും തങ്ങളുടെ ഇഷ്ട താരത്തെ ഏറ്റവും മുൻപന്തിയിൽ എത്തിക്കാനുള്ള ആരാധകരുടെ കൂട്ടായ്മ്മ പരിശ്രമങ്ങളുടെ ഫലമായി കൂടിയാണ് ഇത്തരത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മലയാളത്തിലെ സ്വന്തം താരങ്ങൾ ഇടം പിടിച്ചത്.