“ഇജ്ജാതി പടം” ; ഈ ചിത്രമൊക്കെയാണ് കോടി ക്ലബ്ബുകൾ നേടേണ്ടത് !! മികച്ച പ്രേക്ഷക അഭിപ്രായം നേടി “തണ്ണീർ മത്തൻ ദിനങ്ങൾ” മുന്നേറുന്നു. !!

പ്രേക്ഷകരെക്കൊണ്ട് തീയറ്ററുകൾ നിറഞ്ഞു കവിയുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’ സൂപ്പർ ഹിറ്റിലേയ്ക്ക്. മിക്ക ഷോകളും ഹൗസ് ഫുൾ ആയിട്ടാണ് പൂർത്തിയാക്കുന്നത്. ഒരു കൂട്ടം കുട്ടികളുടെ +2 കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയുടെ വിജയത്തിനു പിന്നിൽ സംവിധായകൻ ഗിരീഷ് എ. ഡി.യുടെ പരിശ്രമമാണ് എന്ന് ചിത്രം കണ്ടിറങ്ങുന്ന ഏവരും സമ്മതിക്കുന്നു. ‘അള്ളു രാമേന്ദ്രൻ’ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഗിരീഷ് ആദ്യമായി സംവിധാനം ചെയ്യ്തത് ‘മൂക്കുത്തി’ എന്നുപേരുള്ള ഷോർട്ട് ഫിലിം ആയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഈ short film സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ‘തണ്ണീർ മത്തൻ ദിന’ങ്ങളിലൂടെ മധുര പതിനേഴിന്റെ കഥ പറഞ്ഞ ഈ ചിത്രം എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപെടുത്തുന്നു. കുട്ടികളുടെ ചിത്രം എന്ന നിലയിൽ ഒരു അവഗണനയും ഈ ചിത്രത്തിന് ഏൽക്കേണ്ടി വന്നില്ല പകരം എല്ലാ പ്രായക്കാർക്കും ഒരു പോലെ പ്രീയപ്പെട്ടതാകുന്നു ഈ ചിത്രം. ചിത്രത്തിലെ ഏക താര സാനിധ്യം വിനീത് ശ്രീനിവാസൻ തന്റെ കാരിയാറിലെയും വെച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മർമ്മ പ്രധാനമായ വേഷം കൈകാര്യം ചെയ്ത വിനീതിന്റെ ശരീര ഭാഷയും അഭിനയശൈലിയും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നതായിരിന്നു.

വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ എത്തിയ ചിത്രത്തിന്റെ ട്രെയിലേറും പാട്ടുകളും ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ ഒരു മികച്ച ചിത്രമായി മാറാൻ ഈ സിനിമയ്ക്ക് സാധിച്ചു. സൂപ്പർ താര ചിത്രങ്ങൾ മാത്രം വിജയിപ്പിക്കുന്ന ശീലം മലയാളി പ്രേക്ഷർക്ക് ഇല്ലെന്ന് വീണ്ടും തെളിക്കപ്പെട്ടിരിക്കുന്നു. വലിയ നിലയിൽ വിജയം കൈവരിച്ച വമ്പൻ ചിത്രങ്ങളുടെ കൂടെ ഈ കൊച്ചു ചിത്രവും ഇടം നേടിയിടിക്കുന്നത്തിനു പിന്നിൽ മലയാളി പ്രേക്ഷകരുടെ മാറിയ ആസ്വാദന നിലവാരത്തെ ചൂണ്ടികാണിക്കുന്നു. മികച്ച പ്രശംസകയോടെ പ്രദർശനം തുടരുന്നു ഈ ചിത്രം മികച്ച കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനായി ജോമോൻ ടി ജോണും, വിനോദ് ഇല്ലമ്പള്ളിയുമാണ് ഛായാഗ്രഹണം നിർവഹിച്ചത്.