പണമടച്ച ശേഷം അയാള്‍ അശ്ലീല സൈറ്റുകളുടെ ലിങ്ക് മാത്രമാണ് അയിച്ചുതന്നത് !! കാജള്‍ അഗര്‍വാളിനെ കാണാന്‍ 75 ലക്ഷം രൂപ മുടക്കിയ യുവാവ് പറ്റിക്കപ്പെട്ടത് ഇങ്ങനെ

കാജള്‍ അഗര്‍വാളിനെ കാണാന്‍ ഭീമമായ തുകയിറക്കി ചെലവാക്കിയ യുവാവിന് ലഭിച്ചത് ധനനഷ്ടവും, മാനഹാനിയും. ചെന്നൈയിലാണ് സംഭവം. കാജല്‍ അഗര്‍വാളിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നല്‍കാം എന്നായിരുന്നു വാഗ്ദാനം. യുവാവിന്റെ അച്ഛന്റെ പരാതിയില്‍ രാമനാഥപുരം പൊലീസ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു.

ചെന്നൈ അശോക് നഗറിലെ ലോഡ്ജില്‍ വച്ചാണ് പ്രതി ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയില്‍പെട്ടത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ സംഭവം വീട്ടുകാരും അറിഞ്ഞു. കാജലിനെ നേരിട്ടു പരിചയപ്പെടുത്താം എന്നുപറഞ്ഞ് യുവാവില്‍നിന്നു നിര്‍മാതാവ് തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

നടിമാരെ നേരിട്ടു കാണാന്‍ അവസരമൊരുക്കുന്ന വെബ്‌സൈറ്റിനെപ്പറ്റി സുഹൃത്തുക്കള്‍ വഴിയാണ് അറിഞ്ഞതെന്ന് യുവാവ് പറയുന്നു. അങ്ങനെ ഒരുമാസം മുമ്പ് അത്തരമൊരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിച്ചു. റജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ് ഒരു ഫോണ്‍കോള്‍ വന്നത്. തന്റെ കൈയില്‍ നടിമാര്‍ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാള്‍ പറഞ്ഞു. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓണ്‍ലൈനായി അടയ്ക്കണമെന്നും അറിയിച്ചു.

അയച്ചുതന്ന ഫോട്ടോകളില്‍ നിന്നു യുവാവ് തിരഞ്ഞെടുത്തത് കാജല്‍ അഗര്‍വാളിന്റെ ചിത്രം. അതിനു ശേഷം േപരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാള്‍ യുവാവിനെ വിളിച്ച് വീണ്ടും 50000 രൂപ ആവശ്യപ്പെട്ടു. പക്ഷേ അതിനു ശേഷം അയാള്‍ മറ്റ് അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ മാത്രമാണ് അയച്ചിരുന്നത്. അപ്പോഴാണ് യുവാവിനു ചതി മനസ്സിലായത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. 75 ലക്ഷം രൂപ തന്നില്ലെങ്കില്‍ കോള്‍ വിവരങ്ങളും വെബ്‌സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും നാണംകെടുത്തുമെന്നും പറഞ്ഞു.

അങ്ങനെയാണ് 75 ലക്ഷം രൂപ യുവാവ് ഓണ്‍ലൈനായി അയാള്‍ക്ക് അയച്ചുകൊടുത്തത്. വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.